22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ട്രെയിനിൽ കയറുന്നതിനിടെ വീണ്‌ നഴ്‌സിന്റെ കാൽപാദം അറ്റു
Kerala

ട്രെയിനിൽ കയറുന്നതിനിടെ വീണ്‌ നഴ്‌സിന്റെ കാൽപാദം അറ്റു

ട്രെയിനിൽ കയറുന്നതിനിടെ വീണ്‌ സ്‌ത്രീയുടെ കാൽപാദം അറ്റു. പയ്യാവൂർ ഉളിക്കൽ കരപ്ലാക്കിൽ ഹൗസിൽ മിനി ജോസഫിന്റെ (47) ഇടതു കാൽപാദമാണ്‌ അറ്റുപോയത്‌. തലശേരി സ്‌റ്റേഷനിൽ നിന്ന്‌ ട്രെയിൻ നീങ്ങുന്നതിനിടെ കമ്പാർട്ട്‌മെന്റ്‌ മാറി കയറുമ്പോൾ ബുധൻ രാവിലെ 7.15നാണ്‌ അപകടം.

മുംബൈ–-തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസിൽ കയറുന്നതിടെയാണ് അപകടമുണ്ടായത്. തീവണ്ടിക്കും പ്ലാറ്റ്‌ഫോമിനും ഇടയിലാണ്‌ കാൽ കുടുങ്ങിയത്‌. ജോലി ചെയ്യുന്ന തിരൂരിലെ ആശുപത്രിയിലേക്ക്‌ പോവുകയായിരുന്നു. ഭർത്താവും മകളും ഒപ്പമുണ്ടായിരുന്നു. തലശേരി ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക്‌ വിദ​ഗ്ധ ചികിത്സയ്‌ക്കായി കൊണ്ടുപോയിരിക്കുകയാണ്.

Related posts

പേപ്പർ R5T ഒഴിവാകുന്നു; സർക്കാർ ഓഫിസുകളിൽ പണമടയ്ക്കാൻ ഇനി ETR5

Aswathi Kottiyoor

ല​ഹ​രി കേ​ന്ദ്ര​ങ്ങ​ൾ​ തേടി വാ​ർ​ഡ്ത​ല നിരീക്ഷകരെത്തും

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox