26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ബോട്ടുകളുടെ വിശദാംശങ്ങൾ തേടി പൊലീസ്‌
Kerala

ബോട്ടുകളുടെ വിശദാംശങ്ങൾ തേടി പൊലീസ്‌

സംസ്ഥാനത്ത്‌ സർവീസ്‌ നടത്തുന്ന ബോട്ടുകളുടെ വിശദാംശങ്ങൾ പരിശോധിക്കാൻ പൊലീസ്‌ തീരുമാനം. വിശദാംശങ്ങൾ അടിയന്തരമായി കൈമാറാൻ സംസ്ഥാന പൊലീസ്‌ മേധാവി ജില്ലാ പൊലീസ്‌ മേധാവിമാർക്ക്‌ നിർദേശം നൽകി. ഇതിനായി പ്രത്യേക ചോദ്യാവലിയും കൈമാറി. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ്‌ തീരുമാനം.

ബോട്ടുകളുടെ ലൈസൻസ്‌, ഫിറ്റ്‌നസ്‌, അവസാനം പരിശോധന നടത്തിയതെപ്പോള്‍, ജീവനക്കാർ, അവരുടെ ലൈസൻസ്‌, സുരക്ഷാ ക്രമീകരണങ്ങൾ, നിർമിച്ച വർഷം, സർവീസ്‌ നടത്താനുള്ള അനുമതി, രൂപമാറ്റം വരുത്തിയിട്ടുണ്ടോ, സർവീസ്‌ നടത്തുന്ന സമയം തുടങ്ങിയ വിവരങ്ങൾ അടിയന്തരമായി ശേഖരിച്ച്‌ നൽകാനാണ്‌ നിർദേശം. ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ വിവരശേഖരണം ആരംഭിച്ചിട്ടുണ്ട്‌.

പുരവള്ളങ്ങൾ, യാത്രാബോട്ടുകൾ, ശിക്കാര, കടത്ത്‌, ലിക്വിഡ്‌ കാർഗോ, ഡ്രഡ്‌ജർ, ചരക്കുയാനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലായി സംസ്ഥാനത്ത്‌ മൂവായിരത്തിലധികം ബോട്ടുകൾ സർവീസ്‌ നടത്തുന്നുവെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. ഇതിൽ പലതും അനുമതിയില്ലാതെ പ്രവർത്തിക്കുന്നുവെന്ന വിവരവുമുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ വിശദമായ പരിശോധന.

ലൈസൻസില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും സർവീസ്‌ നടത്തുന്ന ബോട്ടുടമകൾക്കെതിരെ കർശന നടപടിയെടുക്കാനാണ്‌ തീരുമാനം. ചോദ്യാവലി പരിശോധന പൂർത്തിയാക്കി ആവശ്യമെങ്കിൽ ബോട്ടുകളിൽ നേരിട്ടെത്തി പരിശോധിക്കാനും ആലോചനയുണ്ട്‌.

Related posts

കു​പ്പി​വെ​ള്ള​ത്തി​ന്‍റെ വി​ല നി​യ​ന്ത്ര​ണം: സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ന് സ്റ്റേ​യി​ല്ല

Aswathi Kottiyoor

കാലവർഷം: അണക്കെട്ടുകളിലെ ജലനിരപ്പ് സസൂക്ഷ്മം വിലയിരുത്തും-വൈദ്യുതി മന്ത്രി

Aswathi Kottiyoor

പ്രകൃതിദുരന്ത നഷ്ടപരിഹാരത്തിന് നേരിട്ടും ഓൺലൈനായും അപേക്ഷിക്കാം; അറിയാം വിശദാംശങ്ങള്‍.

Aswathi Kottiyoor
WordPress Image Lightbox