24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; ഇത്തവണ കണ്ണൂരില്‍ വെച്ച്
Kerala

വന്ദേ ഭാരതിന് നേരെ വീണ്ടും കല്ലേറ്; ഇത്തവണ കണ്ണൂരില്‍ വെച്ച്

വന്ദേഭാരത് എക്സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ വളപട്ടണത്ത് വെച്ചാണ് കല്ലേറുണ്ടായത്. വന്ദേ ഭാരതിന്റെ ജനല്‍ചില്ലിന് താഴെയാണ് ഇത്തവണ കല്ല് വന്നുപതിച്ചത്. ആര്‍.പി.എഫും പോലീസും പരിശോധന നടത്തി. കാസര്‍കോട്ടുനിന്ന്തിരുവനന്തപുരത്തേക്കുള്ള സര്‍വീസിനിടെയാണ് കല്ലേറുണ്ടായത്.

വന്ദേഭാരത് എക്സ്പ്രസിന് നേരെ മുന്‍പും കല്ലേറുണ്ടായിരുന്നു. മലപ്പുറത്ത് വെച്ച് തിരൂരിനും ഷൊര്‍ണൂരിനുമിടയില്‍ വെച്ചായിരുന്നു അന്ന് കല്ലേറുണ്ടായത്. തുടര്‍ന്ന് ട്രെയിനിന്റെ ജനല്‍ചില്ലില്‍ വിള്ളലുണ്ടായിരുന്നു.

വിള്ളലുണ്ടായ ഭാഗം ഇന്‍സുലേഷന്‍ ടേപ്പുകൊണ്ട് ഒട്ടിച്ചശേഷമായിരുന്നു അന്ന് യാത്ര തുടര്‍ന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുമ്പോഴാണ് വീണ്ടും കല്ലേറുണ്ടായിരിക്കുന്നത്.

Related posts

തളിപ്പറമ്പില്‍ 3 കുട്ടി ഡ്രൈവര്‍മാര്‍ പിടിയില്‍; രക്ഷിതാക്കളില്‍ നിന്ന് 25,000 രൂപ വീതം പിഴ ഈടാക്കുമെന്ന് പൊലീസ്

മുൻഗണനാ കാർഡുകൾ അനർഹമായി കൈവശം വച്ചിരുന്നത് തിരിച്ചേൽപ്പിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി

Aswathi Kottiyoor

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്: മൂന്നംഗ കമ്മിറ്റി ഉടൻ റിപ്പോർട്ട് തയ്യാറാക്കും: മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox