രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ദേഗാന മുനിസിപ്പാലിറ്റിയിൽ വൻ ലിഥിയം ശേഖരം കണ്ടെത്തി. രാജസ്ഥാൻ സർക്കാരും ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്യത്തെ ആവശ്യത്തിന്റെ 80 ശതമാനവും നിറവേറ്റാന്‍ പര്യാപ്തമാണ് ശേഖരമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
നിലവിൽ ലിഥിയത്തിനായി ഇന്ത്യ പൂർണമായും വിദേശ ഇറക്കുമതിയെ ആശ്രയിക്കുകയാണ്. ലിഥിയം ശേഖരം കണ്ടെത്തിയത് രാജ്യം ചൈനയെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലാദ്യമായി ലിഥിയം ശേഖരം കണ്ടെത്തിയത് ജമ്മു കശ്മീരിലെ റിയാസി ജില്ലയിലാണ്.സ്‌മാർട്ട്‌ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും റീചാർജ് ചെയ്യാവുന്ന ബാറ്ററികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് ലിഥിയം