24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക്യാമറ: ചെലാൻ കൂടിയാൽ ചെലവ് കൂടും
Kerala

ക്യാമറ: ചെലാൻ കൂടിയാൽ ചെലവ് കൂടും

ഫെസിലിറ്റി മാനേജ്മെന്റ് സർവീസ് എന്ന പേരിൽ പദ്ധതിയുടെ തുടർ നടത്തിപ്പിനായി 66 കോടി രൂപയാണ് അഞ്ചു വർഷത്തേക്കു കെൽട്രോണിനു നൽകേണ്ടത്. 5.90 കോടി രൂപ വീതമാണ് ഓരോ വർഷത്തെയും പിഴയുടെ ചെലാൻ അയയ്ക്കാൻ കണക്കാക്കിയിരിക്കുന്നത്. 

വർഷം 25 ലക്ഷം ചെലാൻ അടയ്ക്കേണ്ടിവരുമെന്നും ഒരു ചെലാൻ അയയ്ക്കാൻ 20 രൂപ വേണ്ടിവരുമെന്നുമാണു കെൽട്രോണിന്റെ കണക്ക്. എന്നാൽ ക്യാമറ സ്ഥാപിച്ച ആദ്യദിവസങ്ങളിൽ 4,50,552, 3,97,487, 2,68,378, 2,90,000, 2,37,000, 2,39,000 എന്നിങ്ങനെയായിരുന്നു ക്യാമറ കണ്ടെത്തിയ നിയമലംഘനങ്ങളുടെ എണ്ണം. ദിവസം ശരാശരി 2 ലക്ഷം നിയമലംഘനങ്ങൾ എന്നാണ് ഇപ്പോഴത്തെ കണക്ക്. അങ്ങനെയെങ്കിൽ വർഷം 7.3 കോടി നിയമലംഘനങ്ങൾ.  കെൽട്രോൺ കണക്കാക്കിയ 25 ലക്ഷത്തിൽ നിൽക്കുമെന്നുറപ്പില്ല. അങ്ങനെയെങ്കിൽ ഫെസിലിറ്റി മാനേജ്മെന്റ് സർവീസിനായി കെൽട്രോൺ കൂടുതൽ തുക ആവശ്യപ്പെടും.

ജൂലൈയിൽ നൽകേണ്ടത് 11.61 കോടി രൂപ

തിരുവനന്തപുരം∙ എഐ ക്യാമറ പദ്ധതി നടപ്പാക്കിയതിനുള്ള പ്രതിഫലം ഓരോ മൂന്നു മാസം കൂടുമ്പോഴും ഗഡുക്കളായി നൽകാമെന്ന കരാർ പ്രകാരം സർക്കാർ ജൂലൈയിൽ നൽകേണ്ടതു 11.61 കോടി രൂപ. ഏപ്രിൽ 19 മുതൽ പദ്ധതി നടപ്പാക്കാനാണു സർക്കാർ തീരുമാനിച്ചത്. ജനങ്ങളുടെ പ്രതിഷേധം മൂലം ഒരു മാസം ബോധവൽക്കരണത്തിനു മാറ്റിവച്ചെങ്കിലും ക്യാമറയും കൺട്രോൾ റൂമുകളും പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബോധവൽക്കരണ മാസം കൂടി കണക്കിലെടുത്തു തുക നൽകേണ്ടിവരും.

ഇതിൽ എസ്ആർഐടിക്ക് 7.56 കോടി രൂപ നൽകണം. കെൽട്രോൺ വിതരണം ചെയ്ത ഉപകരണങ്ങളുടെ വിലയിനത്തിൽ 34.5 ലക്ഷം നൽകണം. കൺസൽറ്റൻസി ചാർജിന്റെ ആദ്യഗഡുവായി നൽകേണ്ടത് 38.84 ലക്ഷം. കെൽട്രോൺ ഏറ്റെടുത്ത ഫെസിലിറ്റി മാനേജ്മെന്റ് സർവീസിന്റെ ആദ്യഗഡു 3.31 കോടി രൂപയും ഇക്കൂട്ടത്തിൽ നൽകണം.

പിഴയീടാക്കൽ: ലഭിക്കേണ്ടത് ഗതാഗതവകുപ്പിന്റെ ഉത്തരവ്

തിരുവനന്തപുരം ∙ ക്യാമറകൾ പ്രവർത്തിപ്പിച്ചു പിഴ ഈടാക്കിത്തുടങ്ങാനുള്ള ഗതാഗത വകുപ്പിന്റെ ഉത്തരവിനാണു കെൽട്രോൺ കാക്കുന്നത്. 70 ജീവനക്കാരെ കൺട്രോൾ റൂമുകളിൽ നിയമിച്ചുകഴിഞ്ഞു. കരാർ അടിസ്ഥാനത്തിലാണു മുഴുവൻ പേരുടെയും നിയമനം. ഇനി 76 പേരെക്കൂടി നിയമിക്കും. വിദഗ്ധരായ കുടുംബശ്രീ അംഗങ്ങളെ നിയമിക്കാനാണ് ആലോചന.

Related posts

ഓഫീസുകളിൽ ഈ വർഷം 25 ക്രഷുകൾ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

എൻജിനിയറിങ്‌ പഠന നിലവാരം ഉയർത്താൻ 14.64 കോടി ; വിവിധ പഠനവകുപ്പുകൾക്ക്‌ തുടക്കമിടാൻ 1.25 കോടി

Aswathi Kottiyoor

രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ ടെസ്റ്റ് മതി; മരണനിരക്ക് കുറയ്ക്കാന്‍ അര്‍ഹമായ വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കണം: മുഖ്യമന്ത്രി………

Aswathi Kottiyoor
WordPress Image Lightbox