21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കാണാനില്ലെന്ന പരാതികളില്ല’; ബോട്ടപകടത്തില്‍ മരണസംഖ്യ ഉയരില്ലെന്ന വിലയിരുത്തലില്‍ അധികൃതര്‍. താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ 22 പേരുടെ മരണം
Kerala

കാണാനില്ലെന്ന പരാതികളില്ല’; ബോട്ടപകടത്തില്‍ മരണസംഖ്യ ഉയരില്ലെന്ന വിലയിരുത്തലില്‍ അധികൃതര്‍. താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ 22 പേരുടെ മരണം

കാണാനില്ലെന്ന പരാതികളില്ല’; ബോട്ടപകടത്തില്‍ മരണസംഖ്യ ഉയരില്ലെന്ന വിലയിരുത്തലില്‍ അധികൃതര്‍.
താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍ 22 പേരുടെ മരണം സ്ഥിരീകരിച്ച് മന്ത്രി കെ. രാജന്‍. ഇന്നലെ രാത്രിയ്ക്കു ശേഷം ആരെയെങ്കിലും കാണാനില്ല എന്ന പരാതിയുമായി ആരും എത്തിയിട്ടില്ല എന്നത് ആശ്വാസം പകരുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും കൂടിയേക്കില്ല എന്ന പ്രതീക്ഷയിലാണ്. മരണപ്പെട്ടവരുള്‍പ്പടെ 37 പേരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കോഴിക്കോടുള്‍പ്പടെയുള്ള വിവിധ ആശുപത്രികളിലായി നിന്നായി പത്തു പേരെ തിരിച്ചറിഞ്ഞു. ഇന്നലെ പോലീസും ഫയര്‍ഫോഴ്‌സും നേരിട്ടു കണ്ട അഞ്ചു പേര്‍ നീന്തിക്കയറിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. – മന്ത്രി പറഞ്ഞു.

താനൂർ ബോട്ട് അപകടത്തിന്റെ രക്ഷാപ്രവർത്തനം
മരിച്ച 22 പേരില്‍ 19 പേരെയാണ് തിരിച്ചറിഞ്ഞത്. അതില്‍ മൂന്നു പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി.

അപകടം നടന്ന സ്ഥലത്തു നിന്ന് ഒരു കൈയുടെ ഭാഗം ലഭിച്ചത് ആശങ്ക സൃഷ്ടിച്ചു. ഇനിയാരെങ്കിലും ചെളിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നേവിയുടെ തെരച്ചില്‍ തുടരുകയാണ്.

Related posts

പെന്‍ഷന്‍ വിതരണം ഇന്ന്മുതല്‍; പൊതുമേഖല ജീവനക്കാര്‍ക്ക് ബോണസും

Aswathi Kottiyoor

കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്ക് ‘ന്യായവില’ നിശ്ചയിക്കണം, ഇത് ഉടമയ്ക്ക് നേരിട്ട് നല്‍കണം.

Aswathi Kottiyoor

എ.ഐ കാമറ: മൂന്നാം ദിനത്തിൽ 39,449 നിയമലംഘനങ്ങൾ; കൂടുതൽ തിരുവനന്തപുരത്ത്

Aswathi Kottiyoor
WordPress Image Lightbox