22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ്; പട്ടാഭിഷേകം ഹൃദയത്തിലേറ്റി ബ്രിട്ടിഷ് ജനത
Uncategorized

കിരീടം ചൂടി ചാൾസ് മൂന്നാമൻ രാജാവ്; പട്ടാഭിഷേകം ഹൃദയത്തിലേറ്റി ബ്രിട്ടിഷ് ജനത


ലണ്ടൻ ∙ നൂറ്റാണ്ടിലെ ചരിത്രകൗതുകത്തിന്റെ പ്രൗഢഗാംഭീര്യത്തോടെ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങ്. വെസ്റ്റ് മിൻസ്റ്റർ ആബിയിൽ കാന്റർബറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു ഘട്ടങ്ങളായാണ് കിരീടധാരണ ചടങ്ങ് നടന്നത്. ചാൾസ് മൂന്നാമൻ രാജാവിനെ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി കിരീടം അണിയിച്ചു. കാമില രാജ്ഞിയെയും കിരീടം ചൂടിച്ചു. കിരീടാവകാശി വില്യം രാജകുമാരൻ ചാൾസ് രാജാവിന് മുന്നിൽ കൂറ് പ്രഖ്യാപിച്ചു.
കിരീടധാരണ ചടങ്ങുകൾക്കുശേഷം വെസ്റ്റ്മിൻസ്റ്റർ ആബിയിൽനിന്ന് ബക്കിങ്ങാം കൊട്ടാരത്തില്‍ തിരിച്ചെത്തിയ ചാൾസ് രാജാവും കാമില രാജ്ഞിയും ബാൽക്കണിയിൽനിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തതോടെയാണ് ചടങ്ങുകൾ അവസാനിച്ചത്. കാത്തുനിന്ന ജനങ്ങൾ തിരിച്ചും കൈവീശി കാണിച്ചു. വിവിധ രാജ്യങ്ങളിൽനിന്ന് 2000 അതിഥികൾ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഭാര്യ സുദേഷ് ധൻകർ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ന്യൂസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ്, യുഎസ് ഗായിക കാറ്റി പെറി തുടങ്ങി നിരവധിപ്പേർ ചടങ്ങിന് സാക്ഷികളായി.

വ്യോമസേനാ വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റ് ആയിരുന്നു ചടങ്ങുകളിലെ അവസാനത്തെ ശ്രദ്ധേയമായ പരിപാടി. ബക്കിങ്ങാം കൊട്ടാരം മുതൽ വെസ്റ്റ്മിൻസ്റ്റർ ആബി വരെ റോഡുകളിൽ‌ ആളുകൾ തിങ്ങിനിറഞ്ഞിരുന്നു. 1953ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണച്ചടങ്ങിൽ പങ്കെടുത്ത മുതിർന്ന പൗരന്മാരിൽ ചിലർ പ്രായത്തിന്റെ അവശതകൾ മറന്നും എത്തി. രാജവാഴ്ചയെ വിമർശിക്കുന്നവരുടെ പ്രതിഷേധം കണക്കിലെടുത്തുള്ള സുരക്ഷാക്രമീകരണവും ഒരുക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ കിരീടധാരണ ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും നിറഞ്ഞു.

Related posts

*H3N2 വ്യാപനം; പൂനെയിൽ ആദ്യമരണം, ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 9 ആയി.*

Aswathi Kottiyoor

ചേലക്കരയില്‍ ആനയെ കൊന്നത് ആനക്കൊമ്പ് കടത്ത് സംഘം

Aswathi Kottiyoor

കോഴിക്കോട് നടുവട്ടത്ത് വസ്ത്രശാലക്ക് തീപിടിച്ചു

Aswathi Kottiyoor
WordPress Image Lightbox