ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കേരളം തിരിച്ചുപിടിച്ചത് 400 കിലോമീറ്റർ പുഴയും 60,855 കിലോമീറ്റർ നീർച്ചാലും. 26,589 കുളവും പുനരുജ്ജീവിപ്പിച്ചു. 21,678 എണ്ണം നിർമിച്ചു. 33,633 കിണറും 313 സ്ഥിരം തടയണയും 28,282 താൽക്കാലിക തടയണയും നിർമിച്ചു. 2016 ഡിസംബർ എട്ടിന് ഹരിതകേരളം മിഷൻ രൂപീകരിച്ചതുമുതൽ 2023 ഫെബ്രുവരിവരെയുള്ള കണക്കാണിത്. ഇതോടെ വികസന മുന്നേറ്റത്തിനൊപ്പം പ്രകൃതിസംരക്ഷണത്തിലും രാജ്യത്തിന് മാതൃകയാകുകയാണ് കേരളം.
തിരുവനന്തപുരം മുതൽ കാസർകോടുവരെ 34 പുഴയുടെ ഭാഗങ്ങളാണ് പുനരുജ്ജീവിപ്പിച്ചത്. കോട്ടയത്തെ മീനച്ചിലാർ–- മീനന്തലയാർ– കൊടൂരാറാണ് വലിയ പദ്ധതി. മൂന്നിലുമായി 75 കിലോമീറ്റർ. തിരുവനന്തപുരം കിള്ളിയാർ (22 കിലോമീറ്റർ), കൊല്ലത്ത് കല്ലടയാർ (22), പത്തനംതിട്ടയിൽ ആദിപമ്പ (4), കോലറയാർ (12), പള്ളിക്കലാർ (15), ആലപ്പുഴയിൽ വരട്ടാർ (9.4), കുട്ടമ്പേരൂരാർ (12), കോട്ടയത്ത് മണിമലയാർ (14.5), ഇടുക്കിയിൽ വടക്കേപ്പുഴ (3), അടിമാലി ദേവിയാർ (2), എറണാകുളത്ത് കടമ്പ്രയാർ (16), പിറവം പുഴ (4), തൃശൂരിൽ പെരുംതോട് വലിയതോട് (15), പാലക്കാട് ഭവാനിപ്പുഴ (3.5), ഭാരതപ്പുഴ (11.25), മംഗലംപുഴ (13), ഗായത്രിപ്പുഴ (7.1), തുപ്പനാട് പുഴ (2), തൂതപ്പുഴ (3), ചിറ്റൂർപുഴ (1), മലപ്പുറത്ത് ചെറുപുഴ (4), ചാലിയാർ (12), തിരൂർ പൊന്നാനിപ്പുഴ (8), പൂരപ്പുഴ (2), കോഴിക്കോട് പൂനൂർപുഴ (24), കണ്ണൂർ കാനാമ്പുഴ (10), ബാവലിപ്പുഴ (33), അഞ്ചരക്കണ്ടിപ്പുഴ (22), കാസർകോട് ചിത്താരിപ്പുഴ (2), പതിക്കാൽപ്പുഴ (3.5), കുമ്പളപ്പുഴ (3) എന്നിങ്ങനെ പുനരുജ്ജീവിപ്പിച്ചു
വൃത്തി, ജലസമൃദ്ധി, സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനം എന്നിവ ലക്ഷ്യമിട്ട് ഒന്നാം പിണറായി സർക്കാരാണ് ഹരിതകേരളം മിഷൻ ആരംഭിച്ചത്