21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തില്‍ പ്രതികരിച്ച് ഗതാഗതമന്ത്രി
Kerala

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തില്‍ പ്രതികരിച്ച് ഗതാഗതമന്ത്രി

കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരത്തില്‍ പ്രതികരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. പ്രതിഷേധിക്കുന്നതിന് എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. പകുതി ശമ്പളം നല്‍കി. മുഴുവന്‍ ശമ്പളം വേണമെങ്കില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. തൊഴിലാളി സംഘടനകള്‍ക്ക് തൊഴിലാളികളോടുള്ള ഉത്തരവാദിത്തം കാണിക്കണം. സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുക്കണം. പലതവണയായി റെയില്‍വേ സമാനരീതിയില്‍ ശമ്പളം പകുതിയായി നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ബിഎംഎസിന് സമരം ചെയ്യാന്‍ എന്ത് ധാര്‍മികതയാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു.

ശമ്പള വിതരണം മുടങ്ങിയതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇന്ന് മുതല്‍ സംയുക്ത സമരത്തിന് തുടക്കം കുറിച്ചിരുന്നു. ജീവനക്കാരുടെ ഏപ്രില്‍ മാസത്തെ ശമ്പളം മുഴുവനായും നല്‍കാനായില്ല. മെയ് 5നകം ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ സംയുക്ത സമരത്തിന് തയ്യാറായത്.

ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ രണ്ടാം ഗഡുവാണ് മുടങ്ങിയത്. ഇതിനായി ധനവകുപ്പ് പണം അനുവദിച്ചിരുന്നില്ല. 50 കോടിയായിരുന്നു കെഎസ്ആര്‍ടിസി ധനവകുപ്പിനോട് അഭ്യര്‍ത്ഥിച്ചിരുന്നത്. സിഐടിയു, ടിഡിഎഫ് സംഘടനകള്‍ ചീഫ് ഓഫീസിന് മുന്നില്‍ സമരം തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം സമരം സര്‍വീസുകളെ ബാധിക്കില്ല.

Related posts

വാ​ഹ​ന വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​നാക്കും: മ​ന്ത്രി

Aswathi Kottiyoor

ജലസ്രോതസ്സുകൾ മലിനമാക്കുന്നതിനെതിരെ മിന്നൽ പരിശോധന

Aswathi Kottiyoor

പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത വാഹന പണിമുടക്ക് മാർച്ച് രണ്ടിന്.

Aswathi Kottiyoor
WordPress Image Lightbox