24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത
Uncategorized

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. 30 മുതൽ 40 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റന്നാൾ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഒമ്പതാം തിയതി വരെ സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

06-05-2023: കൊമോറിൻ പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്‌നാട് തീരം, തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിൻറെ തെക്കൻ ഭാഗങ്ങൾ, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾകടൽ, തെക്ക് ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

07-05-2023: തെക്ക്-കിഴക്കൻ ബംഗാൾ ഉൾകടലിൻറെ തെക്കൻ ഭാഗങ്ങൾ, തെക്ക് ആൻഡമാൻ കടൽ, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾകടലിന്‍റെ തെക്കൻ ഭാഗങ്ങൾ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.

Related posts

ഹ‍ർജി സുപ്രീം കോടതിയിൽ, ബലാത്സംഗ കേസിൽ സിദ്ധിഖിന് ഇന്ന് നിർണായകം; വിധി എതിരായാൽ കീഴടങ്ങും

Aswathi Kottiyoor

എൽ ഡി എഫ് കേളകം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി

Aswathi Kottiyoor

‘ഇൻസ്റ്റയിലെ വീഡിയോ, കുറിപ്പ്’; ആലപ്പുഴയിൽ ഭർതൃവീട്ടിൽ 22 കാരി നവവധുവിന്‍റെ ആത്മഹത്യ, ദുരൂഹതയെന്ന് കുടുംബം

Aswathi Kottiyoor
WordPress Image Lightbox