21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കോവിഡിന്റെ തീവ്രത കുറഞ്ഞു; ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ഡബ്ല്യുഎച്ച്ഒ
Kerala

കോവിഡിന്റെ തീവ്രത കുറഞ്ഞു; ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ഡബ്ല്യുഎച്ച്ഒ

ലോകത്തെ വിറപ്പിച്ച കോവിഡിനെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ പിൻവലിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കോവിഡിനെ തടയാൻ ഇനിയും ആഗോള അടിയന്തരാവസ്ഥ തുടരേണ്ടതില്ലെന്നു ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ഒട്ടേറെ ലോക്ഡൗണുകൾക്കും ദുരിതങ്ങൾക്കും കാരണമായ മഹാമാരിയാണു കോവിഡ്. 

ലോകത്താകെ 70 ലക്ഷത്തോളം പേർ കോവിഡ് മൂലം മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കോവിഡ് വ്യാപനം പൂർണമായി അവസാനിച്ചിട്ടില്ലെങ്കിലും രോഗതീവ്രതയെ പഴയപോലെ ഭയക്കേണ്ടതില്ലെന്നാണു ഡബ്ല്യുഎച്ച്ഒയുടെ നിഗമനം. കോവിഡിന്റെ ഭീഷണിയിൽനിന്ന് ലോകം പൂർണമായും മുക്തമായെന്ന് പറയാറായിട്ടില്ലെന്നു ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം പറഞ്ഞു. 2020 ജനുവരി 30ന് ആണ് കോവിഡിനു കാരണമായ കൊറോണ വൈറസ് ആഗോള പ്രതിസന്ധിയാണെന്ന് ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചത്.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ജനങ്ങള്‍ രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടില്ലാത്ത ഒരു പുതിയ രോഗം പ്രതീക്ഷകള്‍ക്കും അപ്പുറം ലോകമാകെ പരക്കുമ്പോഴാണ് അതൊരു മഹാമാരിയായി പ്രഖ്യാപിക്കുന്നത്. ഒരു സഞ്ചാരിക്ക് വിദേശ രാജ്യത്തു വച്ച് രോഗം വരികയും അയാള്‍ സ്വന്തം രാജ്യത്തേക്കു മടങ്ങിയെത്തുമ്പോൾ അയാളില്‍നിന്ന് മറ്റൊരാള്‍ക്ക് രോഗം വരികയും (ഇന്‍ഡെക്‌സ് കേസ്) ചെയ്താല്‍ മാത്രം മഹാമാരിയായി കരുതില്ല. ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് എന്ന മട്ടില്‍ സമൂഹത്തില്‍ മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന രണ്ടാം തരംഗ ഇന്‍ഫെക്‌ഷന്‍ ഉണ്ടാകുമ്പോഴാണ് മഹാമാരിയായി കണക്കാക്കുക.

Related posts

സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 3051 തസ്തികകൾ സൃഷ്ടിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

മദ്യവില കൂട്ടി വാങ്ങിയാൽ പിഴ 1000 ഇരട്ടി; ആവശ്യപ്പെടുന്ന ബ്രാൻഡ് മുക്കിയാൽ 100 ഇരട്ടി.

Aswathi Kottiyoor

സേ​ന​യ്ക്ക് ചേ​രാ​ത്ത പെ​രു​മാ​റ്റ​മു​ണ്ടാ​യാ​ല്‍ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ല; പോ​ലീ​സി​നോ​ട് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox