• Home
  • Uncategorized
  • ഇരുചക്ര വാഹനത്തിൽ 12 വയസ്സിൽ താഴെയുള്ള കുട്ടിക്ക് ഇളവ്; റോഡ് ക്യാമറയിൽ പിഴ 20 മുതൽ.*
Uncategorized

ഇരുചക്ര വാഹനത്തിൽ 12 വയസ്സിൽ താഴെയുള്ള കുട്ടിക്ക് ഇളവ്; റോഡ് ക്യാമറയിൽ പിഴ 20 മുതൽ.*

തിരുവനന്തപുരം ∙ റോഡ് ക്യാമറ പദ്ധതി അഴിമതി ആരോപണക്കുരുക്കിലായെങ്കിലും നിയമലംഘകരെ കണ്ടെത്തി പിഴ ഇൗടാക്കുന്നത് നേരത്തേ നിശ്ചയിച്ചതു പോലെ ഇൗ മാസം 20നു തന്നെ ആരംഭിക്കും. ബോധവൽക്കരണത്തിനായി 19 വരെ പിഴ ഇൗടാക്കില്ല.പദ്ധതി കഴിഞ്ഞ 20നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ ഓരോ ദിവസവും നാലര ലക്ഷത്തോളം നിയമലംഘനങ്ങൾ ക്യാമറകൾ കണ്ടെത്തി സെർവറിൽ എത്തിച്ചു. എന്നാൽ, ഇതു ക്രമേണ കുറയുകയാണ്.

ഇന്നലെ 2.65 ലക്ഷം നിയമലംഘനങ്ങളാണ് 726 ക്യാമറകളിലൂടെ കണ്ടെത്തിയത്. വാഹനയുടമകൾ ക്യാമറയുണ്ടെന്ന ബോധ്യത്തിൽ നിയമം പാലിച്ചു തുടങ്ങിയെന്നാണ് മോട്ടർ വാഹനവകുപ്പിന്റെ വിലയിരുത്തൽ.

12 വയസ്സിൽ താഴെയെങ്കിൽ മൂന്നാമന് ഇളവ്

ഇരുചക്ര വാഹനത്തിൽ മൂന്നാമനായി 12 വയസ്സിൽ താഴെയുള്ള കുട്ടിയാണു യാത്ര ചെയ്യുന്നതെങ്കിൽ‌ പിഴയിൽനിന്ന് ഒഴിവാക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ 10ന് ഉന്നതതലയോഗം മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ ചേരും. പിഴയിൽനിന്നു കുട്ടികളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കാനാണ് നേരത്തേ ആലോചിച്ചിരുന്നത്.

Related posts

നാലു കോടി ചെലവിട്ട് ടാറിങ്, മൂന്ന് മാസമായപ്പോഴേക്കും റോഡ് തകർന്ന് തരിപ്പണമായി

Aswathi Kottiyoor

യാത്രക്കാരുടെ ഏറെക്കാലമായുള്ള ആ ആവശ്യം അംഗീകരിച്ച് കെഎസ്ആർടിസി, ബസിൽ ലഘുഭക്ഷണം നൽകും, പ്രൊപ്പോസൽ ക്ഷണിച്ചു

Aswathi Kottiyoor

എട്ടടി നീളം, ഹോട്ടലിലെ ഉരുളക്കിഴങ്ങ് പെട്ടിക്കുള്ളിൽ ചുരുണ്ടുകിടക്കുന്നു! പേടിച്ചോടി ജീവനക്കാരൻ

Aswathi Kottiyoor
WordPress Image Lightbox