22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സൂപ്പർ ബൈക്കിൽ 300 കിമി വേഗമെടുക്കാൻ ശ്രമം; അപകടത്തിൽ യൂടൂബർ അഗസ്ത്യ ചൗഹാൻ മരിച്ചു
Uncategorized

സൂപ്പർ ബൈക്കിൽ 300 കിമി വേഗമെടുക്കാൻ ശ്രമം; അപകടത്തിൽ യൂടൂബർ അഗസ്ത്യ ചൗഹാൻ മരിച്ചു


ഡെറാഡൂൺ∙ സൂപ്പർ ബൈക്കിൽ 300 കി.മീ. വേഗമെടുത്തത് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ യൂടൂബർ അഗസ്ത്യ ചൗഹാൻ മരിച്ചു. യമുനാ എക്സ്‌പ്രസ് ഹൈവേയിൽ, ആഗ്രയിൽ നിന്നും ന്യൂഡൽഹിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. യൂട്യൂബിൽ പ്രൊ റൈഡർ 1000 എന്ന പേരിൽ ചാനൽ നടത്തുന്ന അഗസ്ത്യ ചൗഹാനെ 12 ലക്ഷം പേരാണ് പിന്തുടരുന്നത്.

യമുന എക്സ്‌പ്രസ് ഹൈവേയിലെ വേഗപ്പാച്ചിലിനിടെ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിലാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. ഇദ്ദേഹം ധരിച്ചിരുന്ന ക്യാമറയുള്ള ഹെൽമറ്റ് ചിന്നിച്ചിതറിയ നിലയിലായിരുന്നു. ഒടുവിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിൽ എങ്ങനെ ബൈക്കിൽ വേഗതയിൽ ഡൽഹിയിൽ എത്താം എന്നതാണ് അപ്‌ലോഡ് ചെയ്തിരുന്നത്. താൻ 300 കി.മീ. വേഗമെടുമെന്നും, പറ്റിയാൽ അതിനുമപ്പുറം വേഗതയിൽ പോകുമെന്നും വീഡിയോയിൽ പറയുന്നുണ്ട്.

പൊതുമധ്യത്തിൽ ജനങ്ങൾക്ക് അപകടകരമായ രീതിൽ ബൈക്കോടിക്കുന്നെന്ന് ഡെറാഡൂൺ ട്രാഫിക്ക് പൊലീസ് കണ്ടെത്തിയ 12 പേരിൽ ഒരാളായിരുന്നു അഗസ്ത്യ ചൗഹാൻ. ഇയാളുടെ ഇൻസ്റ്റാഗ്രാം പേജിൽ ഇത്തരത്തിൽ അപകടകരമായ വേഗതയിൽ ബൈക്ക് ഓടിക്കരുതെന്ന കമന്‍റുകളും നിറയുന്നുണ്ട്.

Related posts

നടന്‍ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം; സിനിമാ ചിത്രീകരണത്തിന് പിന്നാലെ കുഴഞ്ഞുവീണു

Aswathi Kottiyoor

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു; കേന്ദ്രത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ

Aswathi Kottiyoor

ബംഗളൂരുവിൽ നിന്നെത്തിച്ചു, പക്ഷേ വാളയാറിൽ പിടിവീണു; 21കാരനിൽ നിന്ന് പിടിച്ചെടുത്തത് മെത്താംഫിറ്റമിൻ

Aswathi Kottiyoor
WordPress Image Lightbox