24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വീണ്ടും റെക്കോഡ് കുതിപ്പ്: സ്വര്‍ണ വില പവന് 45,600 രൂപയായി.
Uncategorized

വീണ്ടും റെക്കോഡ് കുതിപ്പ്: സ്വര്‍ണ വില പവന് 45,600 രൂപയായി.


സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോഡ് കുതിപ്പ്. വ്യാഴാഴ്ച പവന് 400 രൂപ കൂടി 45,600ലെത്തി. ഗ്രാമിന് 50 രൂപ കൂടി 5,700 രൂപയുമായി. കഴിഞ്ഞ ദിവസം 45,200 രൂപയായിരുന്നു പവന്റെ വില.

ഇതിന് മുമ്പ് ഏപ്രില്‍ 14നാണ് റെക്കോഡ് നിലവാരമായ 45,320 രൂപ രേഖപ്പെടുത്തിയത്. പിന്നീട് 44,560 രൂപയിലേയ്ക്ക് താഴുകയും ചെയ്തു. ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയും മാന്ദ്യഭീതിയും വീണ്ടും തലപൊക്കിയതോടെ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയുണ്ടായേക്കുമെന്ന ആശങ്കയാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 2,044 ഡോളറിലേക്ക് ഉയര്‍ന്നു. യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് പ്രതീക്ഷിച്ചതുപോലെ കാല്‍ശതമാനം മാത്രമാണ് ഉയര്‍ത്തിയത്. ഭാവിയിലെ നിരക്ക് വര്‍ധന സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയുമാണ്.

Related posts

ജലജീവൻ മിഷന്റെ പൈപ്പ് ലൈൻ പദ്ധതി, പേരാവൂരിലെ സകല സ്ഥാപനങ്ങളിലെയും ലാൻഡ് ഫോൺ സംവിധാനം അനിശ്ചിതത്വത്തിൽ.

Aswathi Kottiyoor

തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ 88-ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും പുസ്തക പ്രകാശനവും നടന്നു.

Aswathi Kottiyoor

‘ഭര്‍ത്താവിനൊപ്പം ഇരുന്ന യുവതിയെ കയറിപ്പിടിച്ചു, വെട്ടുകത്തി കൊണ്ട് അക്രമം’; നാടകീയ സംഭവങ്ങള്‍ താമരശ്ശേരിയില്‍

WordPress Image Lightbox