21.6 C
Iritty, IN
November 22, 2024
  • Home
  • Iritty
  • കീഴൂർ വൈരീഘാതകൻ ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠാ ചടങ്ങുകൾ അവസാനിച്ചു ശ്രീമദ് ഭാഗവത സപ്താഹത്തിന് ഇന്ന് തുടക്കം
Iritty

കീഴൂർ വൈരീഘാതകൻ ഭഗവതി ക്ഷേത്രം പുനഃപ്രതിഷ്ഠാ ചടങ്ങുകൾ അവസാനിച്ചു ശ്രീമദ് ഭാഗവത സപ്താഹത്തിന് ഇന്ന് തുടക്കം

ഇരിട്ടി: ബുധനാഴ്ച രാവിലെ ശുഭമുഹൂർത്തത്തിൽ വൈരീഘാതക സ്വാമിയുടെയും ഭഗവതിയുടെയും വിഗ്രങ്ങളുടെ പുനഃപ്രതിഷ്ഠ നടന്നതോടെ മൂന്ന് ദിവസമായി കീഴൂർ വൈരീഘാതകൻ ഭഗവതി ക്ഷേത്രത്തിൽ നടന്നുവന്ന പുനഃപ്രതിഷ്ഠാ നവീകരണ ചടങ്ങുകൾ സമാപിച്ചു. നിരവധി ഭക്തജനങ്ങളാണ് ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ക്ഷേത്രത്തിൽ എത്തിച്ചേർന്നത്. പുനഃപ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം എം.ജി. വിനോദ്‌ജി തളിപ്പറമ്പിന്റെ ആധ്യാത്മിക പ്രഭാഷണവും തുടർന്ന് അന്നപ്രസാദവും നടന്നു.
വ്യാഴാഴ്ച മുതൽ ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമാകും. ബ്രഹ്മശ്രീ മോഴിയോട് സുരേഷ് നമ്പൂതിരിയാണ് യജ്ഞാചാര്യൻ. വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് ആചാര്യവരണവും തുടർന്ന് ശ്രീമദ് ഭാഗവത മാഹാത്മ്യം പാരായണവും പ്രഭാഷണവും നടക്കും. എല്ലാദിവസവും രാവിലെ 6.30 മുതൽ വൈകുന്നേരം 6.30 വരെയാണ് സപ്താഹ യജ്ഞം നടക്കുക.

Related posts

പടിയൂര്‍ – പഴശ്ശി ഇക്കോ പ്ലാനറ്റ് ടൂറിസം പദ്ധതി ഒന്നാം ഘട്ട പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

ഇരിട്ടി സംഗീത സഭ നവരാത്രി ആഘോഷത്തിന് തുടക്കമായി

Aswathi Kottiyoor

വടം വലി മത്സരത്തിൽ ദേശീയ ടീമിൽ സെലക്ഷൻ നേടി ഉളിക്കൽ മണിക്കടവ് സ്വദേശി അലൻ ബിജു………..

Aswathi Kottiyoor
WordPress Image Lightbox