30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മനുഷ്യ–വന്യമൃഗ സംഘർഷ‌ം: വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി
Kerala

മനുഷ്യ–വന്യമൃഗ സംഘർഷ‌ം: വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി ∙ ജനവാസമേഖലകളിൽ മനുഷ്യ–വന്യമൃഗ സംഘർഷങ്ങളെക്കുറിച്ചു പഠിച്ചു റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. അരിക്കൊമ്പൻ വിഷയം സ്വമേധയാ പരിഗണിക്കുന്ന ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണു നിർദേശം
അരിക്കൊമ്പൻ ചിന്നക്കനാൽ വനമേഖലയിലേക്ക് തിരികെ വരുന്നത് തടയണമെന്ന‌ു നിർദേശിച്ച കോടതി

സ്വാഭാവികമായ ആവാസ വ്യവസ്ഥ പുനർജീവിപ്പിക്കുകയും വനത്തിനുള്ളിൽ പുൽമേടുകൾ പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ടു.

മനുഷ്യ–വന്യമൃഗ സംഘർഷമുണ്ടാകുന്ന മേഖലകൾ തിരിച്ചറിഞ്ഞ് ദീർഘ, ഹ്രസ്വകാല നടപടികൾ വിദഗ്ധ സമിതി കണ്ടെത്തണം. ആനത്താരകൾ വീണ്ടെടുക്കണം, രൂപീകരിച്ചിരിക്കുന്ന ടാസ്ക് ഫോഴ്സുകളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യണം. ജനങ്ങളിൽനിന്നു ശേഖരിക്കുന്ന വിവരങ്ങൾ ടാസ്ക് ഫോഴ്സ് കൈമാറണം. ടാസ്ക് ഫോഴ്സിന്റെ പ്രവർത്തനത്തിനു സമിതിയുടെ മേൽനോട്ടമുണ്ടാകണം– കോടതി നിർദേശിച്ചു.

അരിക്കൊമ്പനെ മാറ്റുന്നതു സംബന്ധിച്ച സമിതിയുടെ കൺവീനറായിരുന്ന ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ എസ്.രമേഷ് ബാബുവാണു പുതിയ വിദഗ്ധ സമിതിയുടെയും കൺവീനർ.

സമിതിയിലെ മറ്റ് അംഗങ്ങൾ ആരെല്ലാം ആയിരിക്കണം എന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ അഡ്വ. രമേഷ് ബാബു, അഡീഷനൽ അഡ്വക്കറ്റ് ജനറൽ അശോക് എം.ചെറിയാൻ എന്നിവരെ കോടതി ചുമതലപ്പെടുത്തി. ഹർജി പരിഗണിക്കുന്ന 17ന് റിപ്പോർട്ട് നൽകണം. വനഭൂമിയോടു ചേർന്നുള്ള മേഖലകളിൽ മാലിന്യം തള്ളുന്നതിനെ വിമർശിച്ച കോടതി, മാല‌ിന്യം കുന്നുകൂടുന്നതാണു മൃഗങ്ങൾ കാടിറങ്ങാൻ കാരണമെന്നു വിലയിരുത്തി.

∙അരിക്കൊമ്പന് കാഴ്ച ഭാഗികം

അരിക്കൊമ്പന്റെ വലത് കണ്ണിന‌ു ഭാഗികമായി കാഴ്ചയില്ലെന്ന് കോട്ടയം ഹൈറേഞ്ച് സർക്കിൾ ചീഫ് കൺസർവേറ്റർ ഹൈക്കോടതിയിൽ അറിയിച്ചു. പിടികൂടുമ്പോൾ തുമ്പിക്കൈയുടെ മുൻഭാഗത്ത് താഴെയായി രണ്ടു ദിവസം പഴക്കമുള്ള പരുക്കുണ്ടായിരുന്നു. ഇതിനു ചികിത്സ നൽകിയതായ‌ും അദ്ദേഹം അറിയിച്ചു. 

Related posts

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പോ​സ്റ്റി​ടു​ന്ന​വ​ര്‍ സൂ​ക്ഷി​ക്കു​ക

Aswathi Kottiyoor

ആഢംബര കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി നാലു യുവാക്കൾ അറസ്റ്റിൽ*

Aswathi Kottiyoor

വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴുവരെ, നക്‌സൽ ബാധിത പ്രദേശങ്ങളിൽ ആറ് മണിക്ക് വോട്ടെടുപ്പ് അവസാനിക്കും

Aswathi Kottiyoor
WordPress Image Lightbox