24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ട്രെയിനിനുനേരെ കല്ലെറിഞ്ഞാൽ 5 വർഷം തടവ്; പാലക്കാട് മാസത്തിൽ ശരാശരി മൂന്ന് കേസ്‌
Kerala

ട്രെയിനിനുനേരെ കല്ലെറിഞ്ഞാൽ 5 വർഷം തടവ്; പാലക്കാട് മാസത്തിൽ ശരാശരി മൂന്ന് കേസ്‌

ട്രെയിനിനുനേരെ കല്ലെറിഞ്ഞാൽ പ്രതിക്ക് അഞ്ചുവർഷം തടവുശിക്ഷ. വിവരങ്ങൾ പൊതുജനങ്ങൾക്കും കൺട്രോൾ റൂമിൽ വിളിച്ചറിയിക്കാം. നിരപരാധികളായ യാത്രക്കാർക്കാണ് കല്ലേറിൽ പരിക്കേൽക്കുന്നത്. ഇക്കാര്യംകൂടി പരിഗണിച്ചാണ് റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) ആക്‌ടിലെ പരമാവധി ശിക്ഷയ്ക്കുള്ള വകുപ്പുകൾ ചേർക്കണമെന്ന്‌ നിർദേശിച്ചത്‌. പാലക്കാട് ഡിവിഷനിൽ മാസത്തിൽ ശരാശരി മൂന്ന് കേസാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്‌കൂളുകളും കോളേജുകളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ പൊതുജന പങ്കാളിത്തത്തോടെ ആർപിഎഫ് ബോധവൽക്കരണവും പ്രചാരണവും നടത്തും. ഫോൺ: 8138913773 (ആർപിഎഫ് കൺട്രോൾ റൂം), 139 (റെയിൽവേ മദാദ്).

Related posts

ജനുവരി 30ന് രണ്ട് മിനിട്ട് മൗനമാചരിക്കും

Aswathi Kottiyoor

സംസ്ഥാനത്തിന്‌ 3224 കോടി പ്രത്യേക സഹായം ആവശ്യപ്പെട്ട്‌ കേന്ദ്രത്തിന് നിവേദനം

Aswathi Kottiyoor

മ​സാ​ല​പ്പൊ​ടി​ക​ളി​ലെ മാ​യം; ആ​രോ​ഗ്യ​മ​ന്ത്രി​യു​ടേ​ത് ക​ന്പ​നി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടെ​ന്ന്

Aswathi Kottiyoor
WordPress Image Lightbox