24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ കൂപ്പുകുത്തി: ആഗോള സൂചികയിൽ 161-ാം സ്ഥാനം; പാകിസ്ഥാനും ശ്രീലങ്കയ്‌ക്കും പിന്നിൽ.
Uncategorized

മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ കൂപ്പുകുത്തി: ആഗോള സൂചികയിൽ 161-ാം സ്ഥാനം; പാകിസ്ഥാനും ശ്രീലങ്കയ്‌ക്കും പിന്നിൽ.


പാരീസ്‌> മോദി ഭരണത്തിൽ മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ താഴേക്ക്‌. ആ​ഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 161-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. 180 രാജ്യങ്ങളുടെ പട്ടികയിൽ 2022ൽ 150-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. പാരീസ്‌ ആസ്ഥാനമായ റിപ്പോർട്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്‌സാണ്‌ ‘ആഗോള മാധ്യമസ്വാതന്ത്ര്യ സൂചിക’ തയ്യാറാക്കിയത്‌.

അയൽ രാജ്യങ്ങളായ ശ്രീലങ്കയും പാകിസ്ഥാനും മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മെച്ചപ്പെട്ട നിലയിലാണ്. 2022ലെ 146-ാം സ്ഥാനത്ത് നിന്ന് ശ്രീലങ്ക 135ലെത്തിയപ്പോൾ 157-ാം സ്ഥാനത്ത് നിന്നും പാകിസ്ഥാൻ 150-ാം സ്ഥാനം കരസ്ഥമാക്കി. നോർവേ, അയർലൻഡ്, ഡെൻമാർക്ക് എന്നീരാജ്യങ്ങൾക്കാണ് ആദ്യ മൂന്ന് സ്ഥാനങ്ങൾ. വിയറ്റ്നാം, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങൾ അവസാന മൂന്ന് സ്ഥാനങ്ങളിൽ എത്തി.

Related posts

മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് ഏപ്രിലിൽ റേഷനില്ല; ഈ മാസം 18 വരെ റേഷൻകടകൾക്ക് അവധിയില്ല

Aswathi Kottiyoor

ബുക്ക് ചെയ്ത ഓണക്കാല പരിപാടികൾ പലതും സംഘാടകർ വിളിച്ച് റദ്ദാക്കുന്നു, ആശങ്കയിൽ സ്റ്റേജ് കലാകാരന്മാർ

Aswathi Kottiyoor

മണപ്പുറം തട്ടിപ്പ്; പ്രതി ധന്യയുടെ കൊല്ലത്തെ വീട് അടച്ചിട്ട നിലയിൽ; വീട്ടിലെത്തിയിരുന്നത് അവധിദിനങ്ങളിൽ

Aswathi Kottiyoor
WordPress Image Lightbox