26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • സ്റ്റോപ്പ് തീരുമാനിക്കാനുള്ള അധികാരം റെയിൽവേയ്ക്ക്, ഇടപെടാനാകില്ല: വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി
Uncategorized

സ്റ്റോപ്പ് തീരുമാനിക്കാനുള്ള അധികാരം റെയിൽവേയ്ക്ക്, ഇടപെടാനാകില്ല: വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി


കൊച്ചി: വന്ദേ ഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ട്രെയിനുകൾക്ക് എവിടെയൊക്കെ സ്റ്റോപ്പ് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം റെയിൽവേക്കാണെന്നും ഇതിൽ കോടതിക്ക് ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്റേതാണ് ഉത്തരവ്.

വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പില്ലാത്തതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നുവരുന്നത്. ഇത് ഒരു തരത്തിലും നീതികരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തെ പ്രധാന സ്റ്റേഷനായ തിരൂരിനോടുള്ള ഈ അവഗണക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടിയുമായി മുന്നോട്ട് പോകുമെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം മലപ്പുറം തിരുന്നാവായയിൽ വന്ദേഭാരത് ട്രെയിനിനെതിരെ കല്ലേറുണ്ടായതും വലിയ വാർത്തയായിരുന്നു. കാസർകോട് – തിരുവനന്തപുരം സർവീസിനിടെ തിരൂർ സ്റ്റേഷൻ വിട്ടതിന് ശേഷമാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ട്രെയിൻ തിരൂർ സ്റ്റേഷൻ പിന്നിട്ടത്.

വിഷയത്തിൽ ആർ.പി.എഫും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആർ.പി.എഫ് കേസ് രജിസ്റ്റർ ചെയ്തുവെന്നും ലോക്കൽ പൊലീസിന് വിവരം കൈമാറിയെന്നും റെയിൽവെയും അറിയിച്ചു. ഗ്ലാസിൽ ചെറിയ പാടുണ്ട് എന്നല്ലാതെ ഒന്നും പറ്റിയിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. വന്ദേഭാരതിന് സുരക്ഷ കൂട്ടുമെന്നും അറിയിപ്പുണ്ട്. ഏപ്രിൽ 25 നായിരുന്നു വന്ദേഭാരത് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തത്

Related posts

ചലച്ചിത്രതാരം കുണ്ടറ ജോണി അന്തരിച്ചു

Aswathi Kottiyoor

കൊല്ലത്ത് മുൻ കായികതാരം വാഹനാപകടത്തിൽ മരിച്ചു

Aswathi Kottiyoor

സുരേഷ് ഗോപി ഇടഞ്ഞ് തന്നെ; അനുനയിപ്പിക്കാനായി കേരള നേതാക്കൾ, പദവി ഒഴിഞ്ഞാൽ തിരിച്ചടിയാകുമെന്ന് അറിയിക്കും

Aswathi Kottiyoor
WordPress Image Lightbox