26 C
Iritty, IN
July 6, 2024
Uncategorized

ഇന്ന് ലോക തൊഴിലാളി ദിനം


തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓര്‍മപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം. അവകാശങ്ങള്‍ക്കായി തൊഴിലാളികള്‍ നടത്തിയ പോരാട്ടങ്ങളെ ഓര്‍മിക്കുന്ന ദിനം. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലിടം ഉണ്ടാകേണ്ടതിന്റെ ആവശ്യകത എടുത്തുപറയുന്നു സാര്‍വദേശീയ തൊഴിലാളി ദിനം.

തൊഴിലാളികളേയും സമൂഹത്തിന് അവര്‍ നല്‍കുന്ന സംഭാവനകളേയും ബഹുമാനിക്കുന്ന ദിനമാണ് മെയ് ദിനം. 1800 കളുടെ തുടക്കത്തില്‍ അമേരിക്കയിലെ തൊഴില്‍ സമയം 12 മണിക്കൂറായിരുന്നു. എത് മോശം സാഹചര്യത്തിലും ആഴ്ച മുഴുവന്‍ പണി എടുക്കേണ്ടി വന്നിരുന്നു അവര്‍ക്ക്. ഒടുവില്‍ തൊഴിലാളികള്‍ സമരത്തിനിറങ്ങി. 8 മണിക്കൂറാക്കി ജോലി സമയം ചുരുക്കണം എന്നതായിരുന്നു ആവശ്യം. സമരത്തിന്റെ മൂന്നാം ദിനം ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ സംഘടിച്ച തൊഴിലാളികള്‍ക്ക് നേര്‍ക്ക് ആരോ ബോംബ് എറിഞ്ഞു. പിന്നീട് പൊലീസ് തുടര്‍ച്ചയായി വെടിയുതിര്‍ത്തു. നിരവധി തൊഴിലാളികളും പൊലീസും കൊല്ലപ്പെട്ടു. ഈ പോരാട്ടത്തിനറെ ആദരസൂചകമായി 1894 ല്‍ അന്നത്തെ പ്രസിഡന്റ് ക്ളീവ്ലന്‍ഡ് മെയ് 1 തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു.

എന്നാല്‍ പിന്നീട് അമേരിക്കന്‍ ഐക്യനാടുകളിലെ തൊഴിലാളി ദിനാചരണം സെപ്തംബറിലെ ആദ്യ തിങ്കളാഴ്ചയിലേക്ക് മാറ്റി. 1904 ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് ജോലിസമയം 8 മണിക്കൂര്‍ ആക്കിയതിന്റെ വാര്‍ഷികമായി മെയ് 1 സാര്‍വദേശീയ തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ മെയ് ദിനാചരണം തുടങ്ങിയത് 1923 ല്‍ മദ്രാസിലാണ്. എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോ , ഈ ദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രി വി പി സിംഗിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് മെയ് 1 പൊതു അവധിയായി പ്രഖ്യാപിച്ചു.

Related posts

താനൂരിൽ മതിൽ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരൻ മരിച്ചു

Aswathi Kottiyoor

കായിക ക്ഷമതാ പരീക്ഷ 23, 24 തീയതികളില്‍

Aswathi Kottiyoor

ഇനിയെന്തുവേണം! വിഷുക്കാലത്ത് കൊടും ചൂടിൽ ആശ്വാസ മഴ ഉറപ്പ്, കേരളത്തിൽ 4 ദിവസം ഇടിമിന്നൽ ജാഗ്രതയും

Aswathi Kottiyoor
WordPress Image Lightbox