24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കെട്ടിടനികുതിയിൽ ഇളവിന് കോൺഗ്രസ്
Uncategorized

കെട്ടിടനികുതിയിൽ ഇളവിന് കോൺഗ്രസ്


തിരുവനന്തപുരം ∙ പുതിയ കെട്ടിടങ്ങൾക്കു സർക്കാർ പ്രഖ്യാപിച്ച വസ്തു (കെട്ടിട) നികുതി പരിഷ്കരണം ഏറ്റവും കുറഞ്ഞ നിരക്കിൽ നടപ്പാക്കാൻ കോൺഗ്രസ് ഭരണമുള്ള തദ്ദേശ സ്ഥാപനങ്ങൾക്കു പാർട്ടി നിർദേശം നൽകും. എറണാകുളം ജില്ലയിൽ പാർപ്പിട ആവശ്യങ്ങൾക്കും സാധാരണക്കാരുടെ തൊഴിൽ സംരംഭവുമായി ബന്ധപ്പെട്ട കെട്ടിടങ്ങൾക്കും നികുതി വർധന വേണ്ടെന്നു വയ്ക്കാൻ ഡിസിസി തീരുമാനമെടുത്തിരുന്നു. എന്നാൽ, പൊതുവായ നിർദേശം കെപിസിസി നേതൃത്വം ആലോചിച്ചു രണ്ടു ദിവസത്തിനകം അറിയിക്കാനാണു പുതിയ തീരുമാനം.
പാർപ്പിട ആവശ്യങ്ങൾക്കുള്ള 300 ചതുരശ്ര മീറ്റർ വരെയുള്ള പുതിയ കെട്ടിടങ്ങളുടെ അടിസ്ഥാന നികുതി നിരക്ക് ചതുരശ്ര മീറ്ററിനു പഞ്ചായത്തുകളിൽ 6 മുതൽ 10 രൂപ, നഗരസഭകളിൽ 8–17 രൂപ, കോർപറേഷനുകളിൽ 10–12 രൂപ എന്നിങ്ങനെയാണു സർക്കാർ പുതുക്കിയത്. ഇവയിൽ ഏറ്റവും കുറഞ്ഞ നിരക്കാകും കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിക്കുക. നിലവിലെ കെട്ടിടങ്ങൾക്കുള്ള വസ്തുനികുതി വർധന 5% മാത്രമായതിനാൽ അതു നടപ്പാക്കും.

പുതിയ കെട്ടിടങ്ങൾ നിർമിക്കാനുള്ള അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്, ലേ ഔട്ട് സ്ക്രൂട്ടിനി ഫീ എന്നിവ വർധിപ്പിച്ചതിനെ എതിർത്ത് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കോൺഗ്രസിന്റെ നേതൃത്വത്തിന്റെ പ്രമേയം അവതരിപ്പിക്കും.

കോൺഗ്രസ് ഭരണം നാലിലൊന്നിടത്ത്

കണ്ണൂർ കോർപറേഷൻ (ആകെ 6 കോർപറേഷനുകൾ), 23 നഗരസഭകൾ (ആകെ 87 നഗരസഭകൾ), 237 പഞ്ചായത്തുകൾ (മൊത്തം 941 പഞ്ചായത്തുകൾ) എന്നിവയിലാണു കോൺഗ്രസ് നേതൃത്വത്തിൽ ഭരണമുള്ളത്. യുഡിഎഫ് ഭരണമുള്ള പഞ്ചായത്തുകളിൽ എന്തു വേണമെന്ന കാര്യത്തിൽ ഘടകകക്ഷികളുമായി കൂടിയാലോചന നടത്തും.

‘‘കെട്ടിട നിർമാണവുമായി ബന്ധപ്പെട്ടു വർധിപ്പിച്ച നികുതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു തദ്ദേശ സ്ഥാപനങ്ങൾ പ്രമേയം പാസാക്കി സർക്കാരിന് അയച്ചിട്ടുണ്ട്. മറുപടി ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കും’’

പി.എം.എ.സലാം. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി

Related posts

കലാസംവിധായകൻ മിലൻ അന്തരിച്ചു; അന്ത്യം ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനിടെ…..

Aswathi Kottiyoor

കനേഡിയൻ പൗരന്മാർക്കുള്ള ഇ-വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചു

Aswathi Kottiyoor

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണം: പ്രതികളായ വിദ്യാർത്ഥികൾക്ക് ജാമ്യം

Aswathi Kottiyoor
WordPress Image Lightbox