22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ക്വാറി ഉൽപ്പന്നങ്ങളുടെ വിലയിൽ 2022 ഡിസംബർ 31ന് ശേഷം ക്യുബിക് അടിക്ക് 14 രൂപ കൂട്ടിയത്‌ 10 രൂപ കുറച്ച്‌ 4 രൂപയാക്കണമെന്ന്‌ കലക്ടർ എസ് ചന്ദ്രശേഖർ.
Kerala

ക്വാറി ഉൽപ്പന്നങ്ങളുടെ വിലയിൽ 2022 ഡിസംബർ 31ന് ശേഷം ക്യുബിക് അടിക്ക് 14 രൂപ കൂട്ടിയത്‌ 10 രൂപ കുറച്ച്‌ 4 രൂപയാക്കണമെന്ന്‌ കലക്ടർ എസ് ചന്ദ്രശേഖർ.

ക്വാറി ഉൽപ്പന്നങ്ങളുടെ വിലയിൽ 2022 ഡിസംബർ 31ന് ശേഷം ക്യുബിക് അടിക്ക് 14 രൂപ കൂട്ടിയത്‌ 10 രൂപ കുറച്ച്‌ 4 രൂപയാക്കണമെന്ന്‌ കലക്ടർ എസ് ചന്ദ്രശേഖർ. ക്വാറി- ക്രഷർ ഉടമസ്ഥരുടെയും വിവിധ സംഘടനകളുടെയും സംയുക്ത യോഗത്തിലാണ്‌ നിർദേശം. നിർമാണമേഖലയിലും റോഡ് വികസനത്തിലും തൊഴിലാളികൾക്കും ഉൾപ്പെടെ എല്ലാ മേഖലയിലും പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ക്വാറി ഉൽപ്പന്നങ്ങൾ ലഭ്യമാകാത്ത പ്രശ്‌നത്തെ ഏറെ ഗൗരവമായാണ് കാണുന്നതെന്നും കലക്ടർ വ്യക്തമാക്കി.
ഇത്രയും വലിയ വിലവർധന ന്യായീകരിക്കാനാകാത്തതാണ്‌. ദേശീയപാത വികസനം, സ്‌കൂളുകളുടെ അറ്റകുറ്റപ്പണി, വീട് നിർമാണം, ഗ്രാമീണ റോഡ് നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികൾ മുന്നോട്ടുപോകണം. 2022 ഡിസംബർ 31ന് ശേഷം മേഖലയിലുണ്ടായ വിവിധ വിഷയങ്ങൾ ജിയോളജി, ജിഎസ്ടി ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടർ തീരുമാനം അറിയിച്ചത്.
കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എഡിഎം കെ കെ ദിവാകരൻ, ഡെപ്യൂട്ടി കലക്ടർ ഡിഎം കെ വി ശ്രുതി, ടി എം അജയകുമാർ, സി വി രാജീവൻ (ജിഎസ്ടി), പി പി ശ്രീധരൻ (മൈനിങ്‌ ആൻഡ് ജിയോളജി), സി വിനോദ് കുമാർ (തൊഴിൽ വകുപ്പ്), ജില്ലാ ക്രഷർ ഓണേഴ്‌സ് അസോസിയേഷൻ നേതാക്കളായ യു സയ്യിദ്, എം രാജീവൻ, സണ്ണി സിറിയക്, സംഘടനാ നേതാക്കളായ സരിൻ ശശി, മുഹമ്മദ് അഫ്‌സൽ (ഡിവൈഎഫ്‌ഐ), തേജസ് (യൂത്ത് കോൺഗ്രസ്), സത്യൻ കൊമ്മേരി (ബിജെപി), കെ പി രാജൻ (സിഐടിയു), പി ലിജീഷ് (യുവമോർച്ച), കരാറുകാറുടെ സംഘടനകളായ പിബിസിഎ, ജിസിഎ, കെജിസിഎ, സിമാക്, സംയുക്ത ലോറിത്തൊഴിലാളി എന്നിവയുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ക്വാറി ഉടമകൾ സമരം പിൻവലിക്കണം
കണ്ണൂർ
ക്വാറി ഉടമകൾ നടത്തുന്ന അന്യായ സമരം അവസാനിപ്പിക്കണമെന്ന് കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വ്യവസായമന്ത്രിയുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥ ലംഘിച്ച് ക്രഷർ ഉടമകൾ റോയൽറ്റി ഫീസ്‌ ഏകപക്ഷീയമായി തീരുമാനിച്ചതാണ് പ്രാദേശിക സമരങ്ങൾക്ക് ഇടയാക്കിയത്. വ്യവസ്ഥകൾ അംഗീകരിക്കുന്നതിനുപകരം ക്വാറികളുടെ പ്രവർത്തനം നിർത്തിവച്ച് ജില്ലയിലെ വികസന പ്രവർത്തനങ്ങൾ തകർക്കുന്ന നടപടികളിൽ നിന്ന് ക്വാറി ഉടമകൾ പിൻമാറണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ എം ശ്രീധരൻ അധ്യക്ഷനായി. കെ പി രമണി, സഹീദ് കായികാരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി സി ഗംഗാധരൻ സ്വാഗതം പറഞ്ഞു.

Related posts

കൊച്ചി മെട്രോ രാത്രി 10.30 വരെയാക്കി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത് 21,200 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍

Aswathi Kottiyoor

*എൽദോസിനെതിരെ വധശ്രമക്കുറ്റം കൂടി; നടപടി യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ.

Aswathi Kottiyoor
WordPress Image Lightbox