22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ക്വാറി ഖനന റോയല്‍റ്റി/ഫീസ്: ആനുപാതികമല്ലാതെ അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
Kerala

ക്വാറി ഖനന റോയല്‍റ്റി/ഫീസ്: ആനുപാതികമല്ലാതെ അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

സര്‍ക്കാര്‍ വര്‍ധിപ്പിച്ച ക്വാറി ഖനന റോയല്‍റ്റി/ഫീസ് വര്‍ധനയ്ക്ക് ആനുപാതികമല്ലാതെ അമിതവില ഈടാക്കുന്ന ഉല്‍പാദകര്‍ക്കെതിരെയും വിതരണക്കാര്‍ക്കെതിരെയും കര്‍ശനനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി.സംസ്ഥാനത്ത് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഖനനത്തിനുള്ള റോയല്‍റ്റി/ഫീസ് എന്നിവ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.

റോയല്‍റ്റി വര്‍ധിപ്പിച്ചത് ചതുരശ്ര അടിക്ക് 1.10 രൂപയും ഡീലേഴ്‌സ് ലൈസന്‍സ് ഫീസ് 18 പൈസ മുതല്‍ 48 പൈസ വരെയുമാണ്. എന്നാല്‍ സര്‍ക്കാര്‍ റോയല്‍റ്റി/ഫീസ് വര്‍ധിപ്പിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി വിപണിയില്‍ ഉല്‍പാദകരും വിതരണക്കാരും 5 രൂപ മുതല്‍ 15 രൂപ വരെ ചതുരശ്ര അടിക്ക് വില വര്‍ധിപ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്ന് ഉത്തരവില്‍ പറയുന്നു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല. ഇത്തരത്തില്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ച റോയല്‍റ്റി/ഫീസ് വര്‍ധനയ്ക്ക് ആനുപാതികമല്ലാതെ അമിതവില ഈടാക്കുന്ന ഉല്‍പാദകര്‍ക്കെതിരെയും വിതരണക്കാര്‍ക്കെതിരെയും കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കി.

Related posts

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഇപിഎഫ്‌ ജോയിന്റ്‌ ഓപ്‌ഷൻ : ആശയക്കുഴപ്പം തീരുന്നില്ല

Aswathi Kottiyoor

ഉ​മ തോ​മ​സി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ 15ന്

Aswathi Kottiyoor
WordPress Image Lightbox