21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ക്യാമറ വിവാദം: വീര്യത്തോടെ പ്രതിപക്ഷം; വെട്ടിലായി സർക്കാർ
Uncategorized

ക്യാമറ വിവാദം: വീര്യത്തോടെ പ്രതിപക്ഷം; വെട്ടിലായി സർക്കാർ


തിരുവനന്തപുരം∙ റോഡ് ക്യാമറ ഇടപാടിൽ അന്വേഷണത്തിന് സർക്കാർ നിർബന്ധിതമായതിന്റെ ആവേശത്തിൽ പ്രതിപക്ഷം. ഇന്നു ചേരുന്ന യുഡിഎഫ് യോഗം തുടർ നിയമനടപടികൾ ഉൾപ്പെടെ ആലോചിക്കും.
ഗതാഗത നിയമലംഘനങ്ങൾ തടയുക വഴി സുരക്ഷിതയാത്ര വാഗ്ദാനം ചെയ്ത് സർക്കാർ അവതരിപ്പിച്ച പദ്ധതിക്കു പിന്നിലെ അഴിമതിയാണ് പുറത്തുവരുന്നത്. സർക്കാർ പദ്ധതികൾ ഓരോന്നായി കുരുക്കിൽ പെടുന്നതിനെതിരെ മുന്നണിയിലും പാർട്ടിയിലും സ്വരമുയരുന്നുണ്ട്. സർക്കാരിലും തദ്ദേശ സ്ഥാപനങ്ങളിലും അഴിമതി തുടച്ചുനീക്കിയേ തീരൂവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി കർശന നിർദേശം നൽകിയതിനു പിന്നാലെയാണ് ക്യാമറ വിവാദം സർക്കാരിനെ കുരുക്കിലാക്കിയത്.

മാധ്യമങ്ങളും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പുറത്തുകൊണ്ടുവന്ന വിവരങ്ങളെ ഖണ്ഡിക്കാൻ സർക്കാർ കേന്ദ്രങ്ങൾ തയാറായിട്ടില്ല. ഉദ്യോഗസ്ഥ തല അന്വേഷണം പ്രഖ്യാപിച്ച മന്ത്രി പി.രാജീവ് ഇടപാടുകളെ ന്യായീകരിക്കാനാണ് പരമാവധി ശ്രമിച്ചത്. അന്വേഷണം പ്രഹസനമാകുമെന്ന സൂചനകൾ മന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ പ്രകടമാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. ഉന്നയിച്ച ആരോപണങ്ങളുടെ പേരിലല്ല വിജിലൻസ് അന്വേഷണമെന്നും അവർ വിലയിരുത്തുന്നു.

അരുതാത്തതെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ കെൽട്രോണിന്റെ കുഴപ്പമാണെന്നും സർക്കാർ തല അഴിമതി അല്ലെന്നുമുള്ള ന്യായമാണ് ഭരണകേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നത്. അഴിമതിയിൽ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടെന്നും അതിന്റെ തെളിവുകൾ ഹാജരാക്കുമെന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളി മുഴക്കി. രേഖകൾ പുറത്തുവിടാനായി ചെന്നിത്തല ഇന്നു വാർത്താസമ്മേളനം വിളിച്ചിട്ടുമുണ്ട്.

കരാർ ഇഴകീറി പാർട്ടി ചർച്ച ചെയ്തിട്ടില്ലെങ്കിലും ആരോപണങ്ങൾ പരിശോധിക്കേണ്ടതാണെന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രകടിപ്പിച്ചത്. സിപിഐയും അതേ നിലപാടിലാണ്.

Related posts

ഉത്തർപ്രദേശിൽ വൻ വാഹനാപകടം: ബസും വാനും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ അടക്കം 7 പേർ മരിച്ചു

Aswathi Kottiyoor

ഇലക്ട്രോണിക് ഷോറൂം, സൂപ്പര്‍ മാര്‍ക്കറ്റ്, ലാബ്; താമരശ്ശേരിയിൽ പൂട്ട് തകർത്ത് കവർച്ച, വീണ്ടും മോഷണ പരമ്പര

Aswathi Kottiyoor

ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി

Aswathi Kottiyoor
WordPress Image Lightbox