24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ലിതാരയുടെ ദുരൂഹ മരണം: ഒരാണ്ട് പിന്നിട്ടിട്ടും ഇരുട്ടില്‍ തപ്പി പൊലീസ്, കണ്ണീരുണങ്ങാതെ കുടുംബം
Uncategorized

ലിതാരയുടെ ദുരൂഹ മരണം: ഒരാണ്ട് പിന്നിട്ടിട്ടും ഇരുട്ടില്‍ തപ്പി പൊലീസ്, കണ്ണീരുണങ്ങാതെ കുടുംബം


കോഴിക്കോട്∙ ദേശീയ ബാസ്കറ്റ് ബോള്‍ താരം കോഴിക്കോട് കുറ്റ്യാടി സ്വദേശി ലിതാരയുടെ ദുരൂഹ മരണം നടന്ന് ഒരാണ്ടു പിന്നിട്ടിട്ടും ഇരുട്ടില്‍ തപ്പി പട്ന പൊലീസ്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതിപ്പെട്ട് പലരെയും സമീപിച്ച വീട്ടുകാര്‍ക്ക് അവസാനം കിട്ടിയതാകട്ടെ ജപ്തി നോട്ടിസും. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26 നാണ് പട്നയിലെ റെയില്‍വെ ക്വാര്‍ട്ടേഴ്സില്‍ ലിതാരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മകളുടെ മരണത്തിന് കാരണക്കാരനായ കോച്ച് രവി സിങ്ങിനെ പിടികൂടണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍ കയറിയറങ്ങാത്ത ഇടങ്ങളില്ല. പട്ന പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിന്റ ഭാഗമായി കഴിഞ്ഞ ജൂണ്‍ 5ന് കുറ്റ്യാടിയിലെ വീട്ടിലെത്തി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചതല്ലാതെ തുടര്‍ നടപടികളുണ്ടായില്ല. ഇതിനിടയില്‍ ഹിന്ദി സംസാരിക്കുന്ന രണ്ടുപേര്‍ മകളുടെ ഡയറി കാണിച്ച് അമ്മ ലളിതയെ ഭീഷണിപ്പെടുത്തിയെങ്കിലും അവരെയും പിടികൂടാനായിട്ടില്ല.

ഇതിനിടെ ലിതാര വീട് നിര്‍മാണത്തിനായി വട്ടോളിയിലെ സ്വകാര്യ ബാങ്കില്‍ നിന്നെടുത്ത വായ്പ പലിശയും ചേര്‍ത്ത് 17 ലക്ഷമായി. കൂലിപ്പണിയെടുത്ത് ജീവിക്കുന്ന കുടുംബത്തിന് തിരിച്ചടയ്ക്കാന്‍ കഴിയുന്നതല്ല ഇത്രയും വലിയ തുക. ബാങ്ക് ജപ്തി നോട്ടിസ് പതിച്ചതോെട ഏതുനിമിഷവും വീടൊഴിയേണ്ട അവസ്ഥയിലാണ് കുടുംബം. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരസഹായ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

Related posts

മോദി ഇന്ന് കേരളത്തിൽ; പാലക്കാട് രാവിലെ റോഡ് ഷോ

Aswathi Kottiyoor

മാഹി റ്റു തൃശ്ശൂർ, കാറിൽ ഒരു യുവതിയും; സംശയം തോന്നി പരിശോധിച്ചപ്പോൾ പെട്ടു, ഒളിച്ച് കടത്തിയത് 96 കുപ്പി മദ്യം!

Aswathi Kottiyoor

ഡാർജിലിങ് ട്രെയിൻ ദുരന്തത്തിന് കാരണമെന്ത്? അപകട സ്ഥലത്ത് ദില്ലിയിൽ നിന്നെത്തിയ റെയിൽവെ ഉദ്യോഗസ്ഥരുടെ പരിശോധന

Aswathi Kottiyoor
WordPress Image Lightbox