24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര; പിഴ ഒഴിവാക്കാൻ ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും
Uncategorized

ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര; പിഴ ഒഴിവാക്കാൻ ഗതാഗത വകുപ്പ് കേന്ദ്രത്തെ സമീപിക്കും


തിരുവനന്തപുരം ∙ ഇരുചക്ര വാഹനത്തിൽ 2 പേർക്കൊപ്പം പോകുന്ന കുട്ടിക്കു പിഴ ഈടാക്കാതിരിക്കാൻ നിയമ ഭേദഗതിക്കു കേന്ദ്രത്തെ സമീപിക്കാൻ ഗതാഗതവകുപ്പിന്റെ നീക്കം. ഇതു സംബന്ധിച്ച് ആലോചനയ്ക്കായി 10നു ഗതാഗത മന്ത്രി ഉന്നത തല യോഗം വിളിച്ചു. ഇരുചക്ര വാഹനത്തിൽ 2 പേർക്കു മാത്രമേ യാത്ര ചെയ്യാനാകുവെന്നതു കേന്ദ്ര മോട്ടർ വാഹന നിയമത്തിലെ വ്യവസ്ഥയാണ്.

കേരളത്തിൽ എഐ ക്യാമറ വന്നപ്പോൾ ഇരുചക്ര വാഹനത്തിലെ രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടിക്കു മൂന്നാമത്തെ യാത്രക്കാരനെന്ന കുറ്റം ചുമത്തിത്തുടങ്ങി. ഇതു വ്യാപകമായി പരാതിക്കിടയാക്കി. നിയമത്തിൽ ഭേദഗതി വരുത്തുന്നതിനു കേന്ദ്രത്തിനു മാത്രമേ സാധിക്കൂ.

12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിക്കു രക്ഷിതാക്കൾക്കൊപ്പം ഹെൽമറ്റ് വച്ചു യാത്ര ചെയ്യാനുള്ള അനുമതി തേടാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ നിയമ ഭേദഗതിയോ ഇളവോ തേടാനാണ് നീക്കം.

Related posts

വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരൻ ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പും കണ്ടെത്തി

Aswathi Kottiyoor

വർക്കലയിൽ 5 വയസുകാരി ട്രെയിനിനടിയിലേക്ക് വീണു, ദൈവദൂതനപ്പോലെ അസി. ലോക്കോ പൈലറ്റ്, കുഞ്ഞിന് പുതുജീവൻ

Aswathi Kottiyoor

മെഡി. കോളേജ് പരിസരത്തു നിന്ന് കാണാതായ ഓട്ടോറിക്ഷ കിലോമീറ്ററുകൾ അകലെ കണ്ടെത്തി; കൊണ്ടുപോയത് വേറൊരു മോഷണത്തിന്

Aswathi Kottiyoor
WordPress Image Lightbox