21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • എൻഫോഴ്സ്മെന്റ് സ്‌ക്വാഡിനെ തടഞ്ഞാൽ പണി കിട്ടും –
Uncategorized

എൻഫോഴ്സ്മെന്റ് സ്‌ക്വാഡിനെ തടഞ്ഞാൽ പണി കിട്ടും –


പേരാവൂർ : ജില്ലയിൽ രൂപവത്കരിച്ച എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്ക് പോലീസ് സഹായത്തോടെ ഗോഡൗണുകൾ തുറന്നു പരിശോധന നടത്താൻ അനുമതി നല്കി ഉത്തരവിറങ്ങി.സ്ക്വാഡുകളുടെ പരിശോധനാ വേളയിൽ പലയിടങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പല ഗോഡൗണുകളിലും സൂക്ഷിക്കുന്നതായി അറിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ഉടമകളെ കണ്ടെത്താനും ഉടമകളുടെ വിസമ്മതത്താലും പരിശോധന പൂർത്തീകരിക്കാനോ നിയമലംഘനങ്ങൾ കണ്ടെത്താനോ സ്ക്വാഡുകൾക്ക് കഴിയാത്ത സാഹചര്യമാണ്. ഇത് മൂലം സർക്കാരിൻ്റെ അടിയന്തര ഉത്തരവുകൾ നടപ്പിലാക്കാനും സ്ക്വാഡുകൾക്ക് സാധിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് ജില്ലയിലെ രണ്ടു എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾക്കും വ്യാപാരികളുടെയോ ഗോഡൗൺ ഉടമകളുടെയോ അസാന്നിധ്യത്തിൽ പോലീസ് സഹായത്തോടെ തുറന്നു പരിശോധന നടത്താനായി ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 25 മുതൽ സെക്ഷൻ 34 വരെയുള്ള അധികാരങ്ങൾ സ്ക്വാഡുകളിൽ നിക്ഷിപ്തമാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. മേൽ പ്രവൃത്തി തടസ്സപ്പെടുത്തുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51, 56 57 , 58 പ്രകാരം ശിക്ഷ നടപടികളും പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കാനും ഉത്തരവിലുണ്ട്.കമ്മിഷണർ ഓഫ് പോലീസ് കണ്ണൂർ സിറ്റി,ജില്ലാ പോലീസ് മേധാവി,കണ്ണൂർ റൂറൽ ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ,തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ലാ ഹരിത കേരളം മിഷൻ കോർഡിനേറ്റർ എന്നിവർക്ക് ഉത്തരവ് കൈമാറിയിട്ടുണ്ട്.

Related posts

ചാവശേരിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.

Aswathi Kottiyoor

രാഷ്ട്രീയത്തിനപ്പുറം ഒരു മകനെന്ന നിലയിൽ പറയുകയാണ് ഇനിയെങ്കിലും ഉമ്മൻ ചാണ്ടിയെ വെറുതെ വിടണം: ചാണ്ടി ഉമ്മന്‍

Aswathi Kottiyoor

തലശേരിയിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തിവച്ച് 10000 രൂപയും 2 ലക്ഷം വിലവരുന്ന സ്വര്‍ണവും കവര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox