22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • റെയിൽവേ ഭക്ഷണശാലകളിലെ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം
Kerala

റെയിൽവേ ഭക്ഷണശാലകളിലെ കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം

റെയിൽവേ സ്‌റ്റേഷനുകളിലെ ഭക്ഷണശാലകൾ നിരന്തരമായി പൂട്ടിയിടുന്നത് അവസാനിപ്പിക്കണമെന്ന്‌ തൃശൂരിൽ ചേർന്ന റെയിൽവേ കോൺട്രാക്ട്‌ കാറ്ററിങ്‌ ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു. റെയിൽവേയിലെ കരാർവൽക്കരണവും സ്വകാര്യവൽക്കരണവും അവസാനിപ്പിച്ച് മുഴുവൻ കരാർ തൊഴിലാളികളേയും സ്ഥിരപ്പെടുത്തണമെന്നും അകാരണമായി പിരിച്ചുവിട്ട, തൃശൂർ റെയിൽവേ സ്‌റ്റേഷനിലെ 12 ക്ലീനിങ് തൊഴിലാളികളെ അടിയന്തരമായി തിരിച്ചെടുക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.

സിഐടിയു സംസ്ഥാന സെക്രട്ടറി കെ കെ ദിവാകരൻ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ആർ ജി പിള്ള അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അച്യുതൻ, എം സുരേഷ്, നിക്സൺ ഗുരുവായൂർ, എ പി അപ്പു, ജയഘോഷ് എന്നിവർ സംസാരിച്ചു.

Related posts

യുക്രെയിൽനിന്നെത്തിയ 193 മലയാളികളെക്കൂടി വ്യാഴാഴ്ച കേരളത്തിലെത്തിച്ചു

Aswathi Kottiyoor

കന്നുകാലി ഉടമകൾക്ക് 30,000 രൂ​പ വീ​തം ന​ൽ​ക​ണ​മെ​ന്നു ശി​പാ​ർ​ശ

Aswathi Kottiyoor

സംസ്ഥാന ബാലാവകാശ കമ്മീഷൻ കലാ, കരകൗശലമേള ഓഗസ്റ്റ് 7, 8 തീയതികളിൽ

Aswathi Kottiyoor
WordPress Image Lightbox