• Home
  • Kerala
  • ക്ഷേമ പെൻഷൻ മസ്റ്ററിങ്: അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് തടഞ്ഞ് ഹൈക്കോടതി
Kerala

ക്ഷേമ പെൻഷൻ മസ്റ്ററിങ്: അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ക്ഷേമ പെൻഷൻ മസ്റ്ററിങ്ങിനുള്ള ജീവൻ രേഖ സോഫ്റ്റ്‍വെയർ ഉപയോ​ഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. സോഫ്റ്റ്‍വെയർ ഉപയോ​ഗിക്കാൻ അക്ഷയ കേന്ദ്രങ്ങളെ മാത്രം അനുവദിച്ചുള്ള ധനവകുപ്പിന്റെ മാർച്ച് 28ലെ ഉത്തരവിലെ നിർദേശം നടപ്പാക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. ജസ്റ്റിസ് മുഹമ്മദ് നിയാസാണ് താത്കാലിക ഉത്തരവിട്ടത്.

മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാക്കി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യംചെയ്ത് കോമൺ സർവീസ് സെന്റർ (സിഎസ് സി) നടത്തുന്ന തിരുവനന്തപുരം സ്വദേശി റീന സന്തോഷ് കുമാർ ഉൾപ്പെടെ 27 പേർ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. മറ്റ് സർവീസ് സെന്ററുകൾ വഴിയും മസ്റ്ററിങ് നടത്താൻ അനുവദിക്കണമെന്നും ഓപ്പൺ പോർട്ടൽ അനുവദിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. വിഷയം അടുത്ത ചൊവ്വാഴ്ച്ച (മേയ് 2) വീണ്ടും പരി​ഗണിക്കും

Related posts

തൊഴിലുറപ്പിൽ കേരളവും രാജസ്ഥാനും ഒരു താരതമ്യം: പത്രപരസ്യത്തിന് നന്ദിയെന്ന് മന്ത്രി എം ബി രാജേഷ്

Aswathi Kottiyoor

‌ട്രെ​യി​ൻ യാ​ത്ര​യ്ക്ക് ഇ​നി പ​ഴ​യ നി​ര​ക്ക്; സ്പെ​ഷ​ലാ​ക്കി ഓ​ടി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ന്നു

Aswathi Kottiyoor

കുട്ടികൾക്കും പറയാം; വിദ്യാഭ്യാസം എങ്ങനെയാകണം ; വിദ്യാഭ്യാസ നയരൂപീകരണത്തിൽ അവസരം

Aswathi Kottiyoor
WordPress Image Lightbox