ഇരിട്ടി: മുണ്ടയാം പറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രത്തിലെ മേടത്തിറ മഹോത്സവം 27, 28, 29 തീയതികളിൽ ആചാരപരമായ ചടങ്ങുകളോടെ നടക്കും. ക്ഷേത്രകർമ്മങ്ങൾക്ക് തന്ത്രി വിലങ്ങര ഭട്ടതിരിപ്പാട് കാർമ്മികത്വം വഹിക്കും. 27 ന് രാവിലെ മുതൽ വിശേഷാൽ പൂജകൾ നടക്കും. 28 ന് പുലർച്ചെ 3 മണിക്ക് അറവിലാൻ ദൈവത്തിന്റെ തിറ, രാവിലെ 8 ന് പെരുമ്പേശൻ ദൈവത്തിൻ തിറ, ഉച്ചക്ക് കുണ്ടുങ്കര ചോറുകോരൽ, വൈകുന്നേരം 5 ന് വലിയ തമ്പുരാട്ടി തിറ, രാത്രി 8 മുതൽ തിറ അടിയന്തിരങ്ങൾ, 29 ന് രാവിലെ 4 മുതൽ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത് , 9 മണി മുതൽ ചെറിയ തമ്പുരാട്ടി തിറ എന്നിവ നടക്കും. വാഹനങ്ങളുടെ ക്രമാതീതമായ തിരക്കും ഭക്തജന ബാഹുല്യവും കണക്കിലെടുത്ത് വാഹനങ്ങൾക്ക് പ്രത്യേക പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വാഹനവുമായി എത്തുന്നവർ പോലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കണം. വേനൽ മഴ ലഭിക്കാത്തതും ജലദൗര്ലഭ്യവും കണക്കിലെടുത്ത് ശുദ്ധജല വിതരണത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ക്ഷേത്രം എക്സിക്യു്ട്ടീവ് ഓഫീസർ കെ. ഉണ്ണികൃഷ്ണൻ, പാരമ്പര്യ ട്രസ്റ്റി കനകത്തിടം വസന്തകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
previous post