സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വരെ മഴ തുടരും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പറഞ്ഞിട്ടുള്ളത്. വ്യാഴാഴ്ച എറണാകുളത്തും വെള്ളിയാഴ്ച വയനാട്ടിലും ശനിയാഴ്ച പാലക്കാടും ഞായറാഴ്ച ഇടുക്കിയിലും എറണാകുളത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും