24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേരളത്തിന്റെ വികസനപദ്ധതികൾ രാജ്യത്തിന്‌ മാതൃക : പ്രധാനമന്ത്രി
Kerala

കേരളത്തിന്റെ വികസനപദ്ധതികൾ രാജ്യത്തിന്‌ മാതൃക : പ്രധാനമന്ത്രി

കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സയൻസ്‌ പാർക്കുമടക്കമുള്ള കേരളത്തിന്റെ വികസനപദ്ധതികൾ രാജ്യത്തിന്‌ മാതൃകയാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി വാട്ടർ മെട്രോ ഉദ്‌ഘാടനം, ഡിജിറ്റൽ സയൻസ്‌ പാർക്കിന്റെ കല്ലിടൽ, വിവിധ റെയിൽ പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടലും സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘‘നല്ലവരായ മലയാളി സ്നേഹിതരേ നമസ്കാരം’’ എന്ന്‌ മലയാളത്തിൽ തുടങ്ങിയ പ്രധാനമന്ത്രി കേരളത്തിന്റെ വികസന പദ്ധതികൾ രാജ്യത്തിനാകെ മാതൃകയാണെന്ന്‌ പറഞ്ഞു. കൊച്ചിയിൽ കുറഞ്ഞ ചെലവിൽ ഗതാഗത സൗകര്യം കൂടുതൽ സുഗമമാക്കാൻ വാട്ടർ മെട്രോയ്‌ക്കാകും. വാട്ടർ മെട്രോയ്‌ക്കായി തുറമുഖങ്ങൾ വികസിപ്പിച്ച കൊച്ചിൻ ഷിപ്പ്‌യാർഡ്‌ അഭിനന്ദനമർഹിക്കുന്നു.

ഡിജിറ്റൽ മേഖലയിൽ വലിയ സംഭാവന നൽകാൻ ഡിജിറ്റൽ സയൻസ്‌ പാർക്കിനാകും. ഡിജിറ്റൽ സയൻസ്‌ പാർക്ക്‌ ഡിജിറ്റൽ ഇന്ത്യക്ക് ഉത്തേജനമാകും.
വന്ദേഭാരത് എക്സ്‌പ്രസും വാട്ടർ മെട്രോയും മറ്റ് സംരംഭങ്ങളും സംസ്ഥാനത്തിന്റെ വികസന യാത്രയെ കൂടുതൽ മുന്നോട്ടു നയിക്കും. കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ വടക്കൻ കേരളത്തെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കും. തിരുവനന്തപുരം -ഷൊർണൂർ പാതയിലെ വേഗം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ തിരുവനന്തപുരം മുതൽ മംഗളൂരുവരെ അർധ അതിവേഗ ട്രെയിനുകൾ ഓടിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊച്ചി വാട്ടർ മെട്രോയ്ക്ക് പുറമെ ദിണ്ഡിഗൽ–- പളനി–- പാലക്കാട്‌ റെയിൽപാതയുടെ വൈദ്യുതീകരണവും പ്രധാനമന്ത്രി ഉദ്‌ഘാടനംചെയ്‌തു.

തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ നവീകരണമടക്കമുള്ള വിവിധ പദ്ധതികളുടെ തറക്കല്ലിടലും നേമം, കൊച്ചുവേളി എന്നിവയുൾപ്പെടെ തിരുവനന്തപുരം മേഖലയുടെ സമഗ്ര വികസനവും തിരുവനന്തപുരം-ഷൊർണൂർ സെക്‌ഷന്റെ വേഗം വർധിപ്പിക്കലുമടക്കമുള്ള കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്‌, മന്ത്രിമാരായ വി അബ്ദുറഹിമാൻ, ആന്റണി രാജു, ശശി തരൂർ എംപി എന്നിവർ പങ്കെടുത്തു

Related posts

ജനുവരി 30ന് രണ്ട് മിനിട്ട് മൗനമാചരിക്കും

Aswathi Kottiyoor

ലൈ​സ​ന്‍​സ് മാ​ര്‍​ച്ച് 31 വരെ പു​തു​ക്കാം

Aswathi Kottiyoor

ജെ.സി ഡാനിയേൽ പുരസ്‌കാര സമർപ്പണം ഇന്ന് (22.02.2022)

Aswathi Kottiyoor
WordPress Image Lightbox