26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കല്യാശ്ശേരി ദേശീയപാതയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു
Uncategorized

കല്യാശ്ശേരി ദേശീയപാതയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു


കല്യാശ്ശേരി ഗവ ഹയർ സെക്കന്ററി സ്കൂളിന് മുൻ വശം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു പിന്നാലെ വന്ന കാറും അപകടത്തിൽപ്പെട്ടു.ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.ഇന്ന് ഉച്ചക്ക്
11.50 ഓടെയാണ് അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന കെ.എൽ. 59 .എൻ. 6622 നമ്പർ സ്വകാര്യ ബസ് സ്കൂൾ സ്‌റ്റോപ്പിൽ യാത്രക്കാരെ കയറ്റുന്നതിന് നിർത്തിയിട്ട മറ്റൊരു ബസ്സിനെ ഓവർടേക്ക് ചെയ്യുമ്പോഴാണ് തളിപ്പറമ്പ ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എൽ.10 .ബി.സി. 7607 നമ്പർ മിനി കൺടെയ്നർ ലോറിയിൽ ഇടിച്ചത്.ഗുരുതരമായി പരിക്കേറ്റകൺടെയ്നർ വാഹനത്തിന്റെ ഡ്രൈവറെ സ്ഥലത്തെത്തിയഫയർഫോഴ്സ് സംഘം വാഹനത്തിൽ നിന്നും നിന്നും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസിലെ യാത്രക്കാർക്കും പരിക്കേറ്റിരുന്നു

Related posts

പരിസ്ഥിതി വാരാഘോഷം നടത്തി

Aswathi Kottiyoor

വല്ലപ്പുഴയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍;

Aswathi Kottiyoor

വെളി മൈതാനത്തെ പാപ്പാഞ്ഞി കത്തുമോ?, അനുമതി നല്‍കാനാവില്ലെന്ന് പൊലീസും എംഎല്‍എയും, പ്രതിഷേധവുമായി നാട്ടുകാര്‍

Aswathi Kottiyoor
WordPress Image Lightbox