21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ബഫർസോൺ വിധിയിൽ ഇളവ്: സമ്പൂർണ നിയന്ത്രണം നീക്കി സുപ്രീം കോടതി, ക്വാറി അടക്കമുള്ളവക്ക് നിയന്ത്രണം തുടരും
Kerala

ബഫർസോൺ വിധിയിൽ ഇളവ്: സമ്പൂർണ നിയന്ത്രണം നീക്കി സുപ്രീം കോടതി, ക്വാറി അടക്കമുള്ളവക്ക് നിയന്ത്രണം തുടരും

ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ബഫർ സോൺ വിധിയിൽ ഇളവ് വരുത്തി സുപ്രീംകോടതി. സമ്പൂർണ നിയന്ത്രണങ്ങൾ കോടതി നീക്കി. മുൻ ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ്. ക്വാറി അടക്കമുള്ളവയ്ക്ക് നിയന്ത്രണം തുടരും. വലിയ നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണമുണ്ടാകും.

വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ നിശ്ചയിക്കുമ്പോള്‍, അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു സമ്പൂര്‍ണ നിരോധനം പറ്റില്ലെന്നു സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു

ബഫര്‍സോണില്‍ പുതിയ നിര്‍മാണം വിലക്കുന്ന പരാമര്‍ശം കഴിഞ്ഞ ജൂണില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിലുണ്ടെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ജസ്റ്റിസ് ബി.ആര്‍.ഗവായ് ഉള്‍പ്പെട്ട ബെഞ്ചിന്റെ വിശദീകരണം. ഒരു കിലോമീറ്റർ ബഫർസോൺ നിർബന്ധമാക്കിയ 2022 ജൂൺ മൂന്നിലെ വിധി ആ പ്രദേശങ്ങളിലുള്ളവർക്കു വായ്പ കിട്ടാത്ത സ്ഥിതിയുണ്ടാക്കിയെന്നു ഹർജിക്കാർ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ അവിടെ താമസിക്കുന്നവരുടെ തൊഴില്‍, ടൂറിസം എന്നിവയെ ബാധിക്കുമെന്നും നിര്‍മാണ നിരോധനം പ്രായോഗികമല്ലെന്നും ജസ്റ്റിസ് ഗവായ് പറഞ്ഞു. ഖനനം പോലെ ഈ മേഖലയില്‍ നിരോധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു മാത്രമാണ് ബഫര്‍സോണ്‍ വിധിയിലൂടെ ലക്ഷ്യമിട്ടതെന്നു കോടതി നിർദേശിച്ചു.

കഴിഞ്ഞ ജൂൺ മൂന്നിലെ സുപ്രീംകോടതി വിധി അനുസരിച്ച്, സംരക്ഷിത ഉദ്യാനങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിൽ ബഫർ സോൺ പ്രഖ്യാപിച്ചിരുന്നു. ഈ മേഖലയിലെ നിർമാണ പ്രവർത്തനം ഉൾപ്പെടെ നിരോധിച്ചിരുന്നു. വിധിയിൽ വ്യക്തത നേടി മഹാരാഷ്ട്രയിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം വ്യക്തമാക്കിയത്.

Related posts

വാക്‌സിന്‍ മിശ്രണം: ‘അപകടകരമായ പ്രവണത’യെന്ന് ലോകാരോഗ്യ സംഘടന.

Aswathi Kottiyoor

നിത്യോപയോ​ഗ സാധനങ്ങൾക്ക് ജിഎസ്‌ടി: കേന്ദ്രതീരുമാനം കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി.*

Aswathi Kottiyoor

ഗാർഹികപീഡന നിരോധ നിയമം നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് സമൂഹം മാറണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

Aswathi Kottiyoor
WordPress Image Lightbox