24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കൊച്ചി വാട്ടര്‍ മെട്രോ; പൊതുജനങ്ങള്‍ക്കുള്ള സര്‍വ്വീസ് ഇന്ന് മുതല്‍
Kerala

കൊച്ചി വാട്ടര്‍ മെട്രോ; പൊതുജനങ്ങള്‍ക്കുള്ള സര്‍വ്വീസ് ഇന്ന് മുതല്‍


ഇന്നലെ ഉദ്ഘാടനം ചെയ്ത കൊച്ചി വാട്ടര്‍ മെട്രോയുടെ പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് ഇന്ന് ആരംഭിക്കും. ഹൈക്കോടതി-വൈപ്പിന്‍ സര്‍വീസാണ് ഇന്ന് തുടങ്ങുക. രാവിലെ ഏഴിന് ഹൈക്കോടതി വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്നും വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്നും ബോട്ടുകള്‍ സര്‍വീസ് ആരംഭിക്കും. 20 രൂപയാണ് ഈ റൂട്ടിലെ ടിക്കറ്റ് നിരക്ക്. തിരക്കുള്ള സമയങ്ങളില്‍ ഹൈക്കോടതി-വൈപ്പിന്‍ റൂട്ടില്‍ ഓരോ 15 മിനിറ്റിലും ബോട്ട് സര്‍വീസ് ഉണ്ടാകും. രാത്രി എട്ടുവരെ സര്‍വീസ് തുടരും. വൈപ്പിന്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നിന്ന് വൈപ്പിന്‍ ദ്വീപ് നിവാസികള്‍ക്കൊപ്പം ആദ്യ ബോട്ട് സര്‍വീസില്‍ എംഡി ലോക്നാഥ് ബെഹ്റയും ഇന്ന് രാവിലെ ചേരും.

Related posts

വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരുടെ 31പുതിയ തസ്തിക സൃഷ്ടിച്ചു; നിയമനം ഇന്ന് (29 ഏപ്രിൽ)

Aswathi Kottiyoor

ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസന വകുപ്പ് മുഖേന

Aswathi Kottiyoor

ബഫർ സോൺ ; ഭാവി നിർമിതികളും കണക്കിലെടുക്കണമെന്ന്‌ കേരളം സുപ്രീംകോടതിയെ അറിയിക്കും

Aswathi Kottiyoor
WordPress Image Lightbox