ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധനവ്. ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, 1,515 കോവിഡ് കേസുകളും, ആറ് മരണങ്ങളുമാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ഇതോടെ, ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26,595 ആയി ഉയര്‍ന്നു. നിലവിലെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 26.46 ശതമാനമാണ്.
കോവിഡിനെതിരെ പോരാടാന്‍ ഡല്‍ഹിയിലെ ആശുപത്രികളില്‍ ഇതിനോടകം തന്നെ മോക്ക് ഡ്രില്ലുകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡല്‍ഹിയിലെ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒമിക്രോണ്‍ സബ് വേരിയന്റ് XBB.1.16 ഡല്‍ഹിയിലെ കോവിഡ് കേസുകളുടെ വര്‍ദ്ധനവിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇത് കുട്ടികളില്‍ ഗുരുതരമായ അണുബാധ ഉണ്ടാക്കില്ലെന്നും വ്യക്തമാക്കി.
കോവിഡ് ഭീതി ഉയര്‍ന്ന സാഹചര്യത്തില്‍, വാക്സിനുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്