22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പൂര്‍ത്തിയായത് നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികള്‍: മുഖ്യമന്ത്രി
Kerala

പൂര്‍ത്തിയായത് നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പദ്ധതികള്‍: മുഖ്യമന്ത്രി

നാടിന്റെ വികസനത്തിന് ആക്കം കൂട്ടുന്ന പല പദ്ധതികള്‍ക്ക് ഇന്ന് ആരംഭം കുറിക്കുകയാണെന്നും കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷമുള്ള ഒരു ദിവസമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയാക്കിയ പദ്ധതികള്‍ ഇന്ന് രാജ്യത്തിനു സമര്‍പ്പിക്കുന്നതിനായി പ്രധാനമന്ത്രി തന്നെ എത്തിയിതില്‍ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം സെന്‍ട്രലില്‍ നടന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമങ്ങളുമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. അതിന്റെ ഭാഗമായി കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഹബ്ബാക്കി മാറ്റുകയാണ്. ശാസ്ത്ര സാങ്കേതിക – വിവര സാങ്കേതികവിദ്യാ രംഗങ്ങളിലൊക്കെ നൂതനവൈദഗ്‌ധ്യമുള്ള സ്ഥാപനങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം കുറിക്കുകയാണ്. അത്തരത്തിലുള്ള ഒന്നാണ് ഇന്നിവിടെ ശിലാസ്ഥാപനം ചെയ്യപ്പെടുന്ന ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക്.
ഡിജിറ്റല്‍ സാങ്കേതിക വിദ്യകളില്‍ അധിഷ്ഠിതമായ മള്‍ട്ടി ഡിസിപ്ലിനറി ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായാണ് ഇതിനെ വിഭാവനം ചെയ്‌തിരിക്കുന്നത്. രാജ്യത്തെ ആദ്യത്തെ ടെക്നോപാര്‍ക്കും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും യാഥാര്‍ത്ഥ്യമാക്കിയ കേരളത്തില്‍ തന്നെയാണ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കും സ്ഥാപിതമാവുന്നത് എന്നതില്‍ നാടിനാകെ അഭിമാനിക്കാം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ മുന്‍കൈയ്യിലുള്ള ഈ സ്ഥാപനം കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്കാകെ അഭിമാനകരമാണ്. തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന ‍ഡിജിറ്റല്‍ പാര്‍ക്കിന്റെ ശിലാസ്ഥാപന വേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്നോസിറ്റിയിലുള്ള കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍ഡ് ടെക്നോളജിയോട് ചേര്‍ന്നാണ് 1,500 കോടി രൂപ മുതല്‍മുടക്കില്‍ 13.93 ഏക്കറിലായി ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് തുടങ്ങുന്നത്. ഇതിനുള്ള പ്രാരംഭ മുതല്‍മുടക്ക് എന്ന നിലയില്‍ 2022- 23 ലെ ബജറ്റില്‍ കേരള സര്‍ക്കാര്‍ 200 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഇന്‍ഡസ്ട്രി, ഡിജിറ്റല്‍ ആപ്ലിക്കേഷന്‍സ്, ഡിജിറ്റല്‍ ഡീപ് ടെക്ക് എന്നീ മേഖലകളിലായിരിക്കും ഈ പാര്‍ക്ക് ഊന്നുന്നത്. ഉന്നത വിദ്യാഭ്യാസ, ഗവേഷണ, വ്യവസായ സ്ഥാപനങ്ങള്‍ ഈ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകും. ഇതിന്റെ വികസനവുമായി ബന്ധപ്പെട്ട് മാന്‍ചെസ്റ്റര്‍, ഓക്‌സ്‌ഫഡ്, എഡിന്‍ബറ എന്നീ വിദേശ സര്‍വ്വകലാശാലകള്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുമായി ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചിട്ടുണ്ട്.

Related posts

കേന്ദ്ര- സംസ്ഥാന സാമ്പത്തിക പ്രശ്‌നങ്ങൾ; പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ മന്ത്രിസഭാ തീരുമാനം

Aswathi Kottiyoor

പ്രിയാ വർഗീസിന്റെ നിയമനം: സ്റ്റേ ആവശ്യപ്പെട്ട് യുജിസി സുപ്രീംകോടതിയിൽ

Aswathi Kottiyoor

കാഞ്ഞങ്ങാട് ബിരുദ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox