22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • രാജ്യത്ത് ഉഷ്ണ‌തരംഗം കുറയുന്നു; കേരളത്തില്‍ അടുത്ത നാല് ദിവസം മഴ
Kerala

രാജ്യത്ത് ഉഷ്ണ‌തരംഗം കുറയുന്നു; കേരളത്തില്‍ അടുത്ത നാല് ദിവസം മഴ

കേരളത്തില്‍ അടുത്ത് നാല് ദിവസം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. രാജ്യത്ത് തുടരുന്ന ഉഷ്ണതരംഗത്തില്‍ നിന്നും മോചനമാകുന്നതോടെയാണ് വേനല്‍ മഴയ്ക്ക് തുടക്കമാകുന്നത്.
അടുത്ത ഒരാഴ്ചയില്‍ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനത്തും ഉഷ്ണതരംഗം ഉണ്ടാകില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.കഴിഞ്ഞ ആഴ്ചകളിലെ കടുത്ത ചൂടില്‍ നിന്നും ഇത് ആശ്വസമാകും.

വടക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് വെള്ളിയാഴ്ച മുതല്‍ തണുത്ത കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലവാസ്ഥ പ്രവചിക്കുന്നു. ഏപ്രില്‍- ജൂണ്‍ മാസങ്ങളില്‍ പെനിന്‍സുലാര്‍ ഇന്ത്യയിലും വടക്ക് പടിഞ്ഞാറന്‍
സംസ്ഥാനങ്ങളിലുമൊഴികെ, താപനില പരമാവതി ചൂടിനേക്കാള്‍ ഉയര്‍ന്നിരിക്കുമെന്നാണ് ഈ മാസത്തിന്റെ തുടക്കത്തില്‍ പ്രവചിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഉഷ്ണ തരംഗത്തിന് കുറവുണ്ടാകുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു

36- 39 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാണ് വടക്ക് പടിഞ്ഞാറ് , മധ്യഭാഗം, കിഴക്കന്‍ ഇന്ത്യ എന്നിവിടങ്ങളില്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മറ്റിടങ്ങളില്‍ ഇത് 30- 35 ഡിഗ്രി വരെയായിരുന്നു. ഇന്ത്യയുടെ പലഭാഗത്തും കടുത്ത ഉഷ്ണ തംരംഗമാണ് അനുഭവപ്പെട്ടിരുന്നത്. ഡല്‍ഹിയില്‍ 37 ഡിഗ്രിയായിരുന്ന ചൂട് മഴ വന്നതോടെയാണ് കുറഞ്ഞത്.

Related posts

കാത്തിരിപ്പിന് അവസാനം,5 ജി ഉടന്‍ : സുപ്രധാന വിവരങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

മാനന്തവാടി -കണ്ണൂർ വിമാനത്താവളം റോഡ് : അതിർത്തി കല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി

Aswathi Kottiyoor

കെഎസ്ആര്‍ടിസി ഡിപ്പോകൾക്ക് ഏകീകൃത നിറം നൽകാൻ തീരുമാനം

Aswathi Kottiyoor
WordPress Image Lightbox