26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മോട്ടോർ വകുപ്പിന് പിന്നാലെ എഐ കാമറ സ്ഥാപിക്കാൻ പൊലീസും; കരാർ കെൽട്രോണിന് തന്നെ
Uncategorized

മോട്ടോർ വകുപ്പിന് പിന്നാലെ എഐ കാമറ സ്ഥാപിക്കാൻ പൊലീസും; കരാർ കെൽട്രോണിന് തന്നെ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിന് പിന്നാലെ സംസ്ഥാനത്ത് പൊലീസ് വകുപ്പും എഐ ക്യാമറകൾ സ്ഥാപിക്കുന്നു. 500 ക്യാമറകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.ഈ പദ്ധതിയുടെ കരാറും കെൽട്രോണിനാണ് നൽകുന്നത്.

ട്രാഫിക് നിയമ ലംഘനങ്ങൾക്കും കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങൾ ശേഖരിക്കാനാണ് എഐ ക്യാമറകൾ സ്ഥാപിക്കാൻ പൊലീസും തീരുമാനിച്ചത്. ഇതിന്റെ ഓർഡർ കെൽട്രോണിന് നൽകി കഴിഞ്ഞു. വിവിധയിടങ്ങളിൽ ട്രാഫിക് ലംഘനങ്ങൾ കണ്ടെത്താൻ 500 എഐ ക്യാമറ, അമിത വേഗം കണ്ടെത്താൻ 200 സ്പീഡ് ഡിറ്റക്ഷൻ ക്യാമറ, റെഡ് സിഗ്‌നൽ ലംഘനം കണ്ടെത്താനുള്ള 110 ക്യാമറ, വാഹനങ്ങളിൽ ഘടിപ്പിക്കാൻ 60 ക്യാമറ എന്നിങ്ങനെയാണ് കണക്ക്. പദ്ധതിക്കായി എത്ര തുക ചെലവാകും എന്നതിൽ തീരുമാനമായിട്ടില്ല.

മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 726 ക്യാമറകളിലെ ദൃശ്യങ്ങൾ ആവശ്യപ്പെടുന്‌പോൾ പൊലീസിനും നൽകണമെന്നാണ് വ്യവസ്ഥ. എന്നിട്ടും സ്വന്തമായി എഐ ക്യാമറകൾ വേണമെന്നാണ് പൊലീസിൻറെ ആവശ്യം. എംവിഡിയുടെ ക്യാമറകൾ സ്ഥാപിച്ച ഇടത്ത് ഒരു കാരണവശാലും പൊലീസിൻറെ എഐ ക്യാമറകൾ സ്ഥാപിക്കരുതെന്നാണ് നിർദേശം. എവിടെയൊക്കെ പൊലീസിന്റെ ക്യാമറ സ്ഥാപിക്കാം എന്നതില് കെൽട്രോൺ തന്നെ സർവേ നടത്തും

Related posts

വിവാഹത്തലേന്ന് തർക്കം; നവവരനും സംഘവും യുവാവിനെ ക്രൂരമായി മര്‍ദിച്ചു, അറസ്റ്റ്

യുപിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 46,303 കോടി, മോദി സര്‍ക്കാര്‍ നല്‍കിയത് 1,50,140 കോടി; കണക്കുകള്‍ നിരത്തി ധനമന്ത്രി

Aswathi Kottiyoor

പെൺകുട്ടികൾക്കായി കരുതിവെക്കാം; സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപിച്ചാൽ എത്ര പലിശ കിട്ടും

Aswathi Kottiyoor
WordPress Image Lightbox