24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വീട്ടമ്മമാരെ സംരംഭമേഖലയിലേക്ക്‌ 
ഉയർത്തണം: മന്ത്രി പി രാജീവ്
Kerala

വീട്ടമ്മമാരെ സംരംഭമേഖലയിലേക്ക്‌ 
ഉയർത്തണം: മന്ത്രി പി രാജീവ്

ചെറുകിട സംരംഭങ്ങൾ വളരാൻ അനുയോജ്യമായ ഭൗതിക സാഹചര്യങ്ങളുള്ള സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇവിടെ ഓരോ വീട്ടിലും ചെറിയ സംരംഭങ്ങൾ തുടങ്ങാനാകും. വിദ്യാസമ്പന്നരും തൊഴിൽരഹിതരുമായ വീട്ടമ്മമാർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക്‌ അനുസൃതമായ തൊഴിൽ നൈപുണ്യ പരിശീലനം നൽകി മാനവവിഭവശേഷി വർധിപ്പിക്കാനും അവരെ സംരംഭകമേഖലയിലേക്ക് കൈപിടിച്ചുയർത്താനും സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീ 25–-ാംവാർഷികത്തിന്റെ ഭാഗമായി സൂക്ഷ്മ സംരംഭവികസനം ലക്ഷ്യമിട്ട് കളമശേരി സമ്ര ഇന്റർനാഷണൽ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ സംഘടിപ്പിച്ച മൈക്രോ എന്റർപ്രൈസ് കോൺക്ലേവ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംരംഭകമേഖലയിൽ ഇടപെടാൻ കഴിയുന്ന ശക്തമായ സംവിധാനമാണ് കുടുംബശ്രീ. ഷീ സ്റ്റാർട്‌സ്‌ പദ്ധതിയിലൂടെ വലിയ മുന്നേറ്റത്തിനാണ് തുടക്കമിടുന്നത്. വിവിധ സർക്കാർ ഏജൻസികളുമായുള്ള ഏകോപനത്തിലൂടെ വിവിധങ്ങളായ തൊഴിൽ നൈപുണ്യ പരിശീലനം നൽകാനാകും. വ്യവസായവകുപ്പുമായി ചേർന്ന് പദ്ധതി നടപ്പാക്കുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ ഉല്ലാസ് തോമസ് അധ്യക്ഷനായി. കുടുംബശ്രീ ‘ഷീ സ്റ്റാർട്ട്സ്’ പദ്ധതിയുടെ ലോഗോ, വീഡിയോ എന്നിവയുടെ പ്രകാശിപ്പിക്കലും ഓരോ ജില്ലയിൽനിന്നുള്ള മികച്ച സംരംഭകർക്കും പിന്തുണ നൽകിയ സിഡിഎസ് പ്രവർത്തകർക്കുമുള്ള പുരസ്കാര വിതരണവും മന്ത്രി നടത്തി. സ്റ്റാർട്ടപ് വില്ലേജ് എൻട്രപ്രണർഷിപ് പദ്ധതി പുതുതായി തുടങ്ങുന്ന 10 ബ്ലോക്കുകളുടെ പ്രഖ്യാപനവും നടത്തി.

കലക്ടർ എൻ എസ് കെ ഉമേഷ്, കളമശേരി നഗരസഭാ അധ്യക്ഷ സീമ കണ്ണൻ, തൃപ്പൂണിത്തുറ നഗരസഭാ അധ്യക്ഷ രമ സന്തോഷ്, കളമശേരി കുടുംബശ്രീ സിഡിഎസ് അധ്യക്ഷ സുജാത വേലായുധൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് സ്വാഗതവും ജില്ലാ മിഷൻ കോ-–-ഓർഡിനേറ്റർ ടി എം റെജീന നന്ദിയും പറഞ്ഞു.

Related posts

സിറ്റി സർക്കുലർ 10 രൂപ നിരക്ക് ജൂൺ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

രാ​ജ്യ​ത്ത് 20,279 കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി: മ​ര​ണം 36

Aswathi Kottiyoor

ഏ​കോ​പ​നം നി​ർ​വ​ഹി​ക്കേ​ണ്ടി​യി​രു​ന്ന​ത് പ​രി​സ്ഥി​തി വ​കു​പ്പ്

Aswathi Kottiyoor
WordPress Image Lightbox