24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അർഹർക്കെല്ലാം ക്ഷേമ പെൻഷൻ ഉറപ്പ്‌: മസ്‌‌റ്ററിങ്ങിന്‌ ജൂൺ 30വരെ അവസരം
Kerala

അർഹർക്കെല്ലാം ക്ഷേമ പെൻഷൻ ഉറപ്പ്‌: മസ്‌‌റ്ററിങ്ങിന്‌ ജൂൺ 30വരെ അവസരം

അർഹതപ്പെട്ട ഒരാൾക്കും സാമുഹ്യസുരക്ഷ പെൻഷൻ നിഷേധിക്കപ്പെടില്ലെന്ന്‌ സർക്കാർ ഉറപ്പാക്കും. മറിച്ചുള്ള മാധ്യമ പ്രചരണങ്ങൾ തള്ളിക്കളയണമെന്ന്‌ ധന വകുപ്പ്‌ അധികൃതർ വ്യക്തമാക്കി. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രംവഴി ജൂൺ മുപ്പതിനുള്ളിൽ ബയോമെട്രിക്‌ മസ്‌റ്ററിങ്‌ നടത്താം.

പെൻഷൻ തട്ടിപ്പ്‌ തടയാനാണ് നടപടി. ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ, വയോജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രത്തിൽ എത്താൻ കഴിയാത്തവർക്കും വീട്ടിലെത്തി മസ്‌‌റ്ററിങ്‌ നടത്തും. ഇതിന്‌ തദ്ദേശ സ്വയംഭരണ സ്ഥാപനത്തേയോ അക്ഷയ കേന്ദ്രത്തേയോ സമീപിച്ചാൽ മതി. ഇത്തരത്തിൽ മസ്‌റ്ററിങ്‌ നടത്തുന്നതിന്‌ എന്തെങ്കിലും സാങ്കേതിക പ്രയാസം നേരിട്ടാലും പെൻഷൻ തടയപ്പെടില്ല. ഗുണഭോക്താവിന്റെ ലൈഫ്‌ സർട്ടിഫിക്കറ്റ്‌ ലഭ്യമാക്കിയാൽ മതി. മസ്‌റ്ററിങ്ങിന്‌ ജൂൺവരെ സമയം അനുവദിച്ചിട്ടുണ്ട്‌. അതിനാൽതന്നെ പെൻഷൻ കിട്ടാതാകുമെന്ന പ്രചരണത്തിൽ അർത്ഥമില്ല.

Related posts

പരിശോധന നിരക്ക് കൂട്ടിയില്ലെങ്കില്‍ ലാബുകള്‍ അടച്ചിടുമെന്ന് ഉടമകള്‍

Aswathi Kottiyoor

ദിർഘദൂര യാത്രക്കാർക്ക് വളരെ വേഗത്തിൽ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്ത് എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി മോഡൽ സർവ്വീസ്; ഈ മാസം 26 മുതൽ തിരുവനന്തപുരം എറണാകുളം എന്റ് റ്റു എന്റ് സർവീസ്

Aswathi Kottiyoor

ഹണി ട്രാപ്പുമായി പാക് ചാരസംഘടനകള്‍; ജാഗ്രത വേണമെന്ന് DGP

Aswathi Kottiyoor
WordPress Image Lightbox