23.2 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • ഇനി വളയഞ്ചാൽ പാലം കടക്കാം
Kelakam

ഇനി വളയഞ്ചാൽ പാലം കടക്കാം

കേ​ള​കം: ആ​റ​ളം ഫാ​മി​നെ​യും ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തേ​യും കേ​ള​കം പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വ​ള​യഞ്ചാ​ൽ പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്നു. നി​ല​വി​ലു​ള്ള തൂ​ക്കു​പാ​ലം സ്ഥി​രം അ​പ​ക​ട വേ​ദി​യാ​യ​തോ​ട​യൊ​ണ് ന​ബാ​ർ​ഡ് പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ നി​ന്നും കോ​ൺ​ക്രീ​റ്റ് പാ​ലം പ​ണി​യാ​ൻ 4.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​ത്. മൂ​ന്നു തൂ​ൺ വേ​ണ്ട പാ​ല​ത്തി​ന്റെ ര​ണ്ട് തൂ​ണും ഉ​പ​രി​ത​ല വാ​ർ​പ്പും 2 വ​ർ​ഷം മു​മ്പേ പൂ​ർ​ത്തി​യാ​യ​താ​ണ്. കേ​ള​കം ഭാ​ഗ​ത്തു​ള്ള പാ​ല​ത്തി​ന്റെ തൂ​ണി​നു​ള്ള സ്ഥ​ലം സ്വ​കാ​ര്യ വ്യ​ക്തി​യി​ൽ നി​ന്നും ക​ഴി​ഞ്ഞ​വ​ർ​ഷം ന​വം​ബ​ർ പ​ത്തി​നാ​ണ് ഏ​റ്റെ​ടു​ത്ത് കൈ​മാ​റി​യ​ത്. 32.1 മീ​റ്റ​റി​ന്റെ രണ്ട് സ്പാ​നു​ക​ളി​ൽ 65 മീ​റ്റ​ർ നീ​ള​വും 11.05 മീ​റ്റ​ർ വീ​തി​യു​മു​ള്ള പാ​ല​മാ​ണ് പൂ​ർ​ത്തി​യാ​കു​ന്ന​ത്. നി​ല​വി​ൽ അ​പ്രോ​ച്ച് റോ​ഡി​ന്റെ കൈ​വ​രി​യും ഓ​വു​ചാ​ലി​ന്റെ സ് ​ലാ​ബ് പ്ര​വൃത്തി​യു​മാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ന​ബാ​ർ​ഡി​ന്റെ റൂ​റ​ൽ ഇ​ൻ​ഫ്ര​സ്ട്ര​ക്ച​റ​ൽ ഡെ​വ​ല​പ്‌​മെ​ന്റ് ഫ​ണ്ട് പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച പ്ര​വൃ​ത്തി​ക​ൾ ഐ.​ടി.​ഡി.​പി മു​ഖേ​ന​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. കി​റ്റ്‌​കോ​ക്കാ​ണ് മേ​ൽ​നോ​ട്ട​ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യു​ള്ള വെ​സ്റ്റ് ക​ൺ​സ്ട്ര​ക്ഷ​നാ​യി​രു​ന്നു ക​രാ​ർ. ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ്ര​വൃ​ത്തി പൂ​ർ​ണ​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​തി​നു​ശേ​ഷം ഓ​ടം​തോ​ട് പാ​ല​ത്തി​നൊ​പ്പം വ​ള​യം​ഞ്ചാ​ൽ പാ​ലം ഉ​ദ്ഘാ​ട​നം ന​ട​ക്കും. വ​ള​യഞ്ചാലി​ൽ പു​തി​യ​പാ​ലം വ​രു​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. പാ​ലം ​തു​റ​ന്ന് ന​ൽ​കു​ന്ന​തോ​ടെ കേ​ള​കം, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടു​ത​ൽ വി​ക​സ​നം വ​രു​മെ​ന്നും നാ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം പ​റ​യു​ന്നു. ചീ​ങ്ക​ണി​പ്പു​ഴ​ക്ക് കു​റു​കെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത് തൂ​ക്കു പാ​ല​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ മൂ​ന്നു ത​വ​ണ​യാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. കൂ​ടാ​തെ അ​ടി​പ​ല​ക ത​ക​ർ​ന്ന് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ആ​ദി​വാ​സി​ക​ള​ട​ക്ക​മു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദി​നംപ്ര​തി അ​പ​ക​ട ഭീ​ഷ​ണി​യി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​ത് ഈ ​തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ​യാ​ണ്. സ്‌​കൂ​ൾ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ തൂ​ക്കു​പാ​ല​ത്തി​ന്റെ ഭീ​ഷ​ണി കാ​ര​ണം പ​ഠ​നം ഉ​പേ​ക്ഷി​ക്കു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു.​ ഈ ഭീ​ഷ​ണി​യ​ട​ക്കം ഒ​ഴി​വാ​ക്കു​ന്ന​തി​നൊ​പ്പം ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ പ്ര​തി​ദി​നം എ​ത്തു​ന്ന നൂ​റു ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും യാ​ത്ര സൗ​ക​ര്യ​പ്ര​ദ​മാ​കും. കൂ​ടാ​തെ പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​ർ​ക്ക് ഏ​ളു​പ്പ​ത്തി​ൽ വി​വി​ധ ടൗ​ണു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ഈ ​പാ​ലം ഉ​പ​കാ​ര​പ്പെ​ടും.

Related posts

തടയണ നിര്‍മ്മിച്ചു

Aswathi Kottiyoor

എസ്എസ്എൽസി കുട്ടികൾക്ക് മാനസികോർജ്ജം പകർന്ന് കേളകം സെൻറ് തോമസ് ഹൈസ്കൂളിൽ ”ഉണർവ് 21” സംഘടിപ്പിച്ചു…….

Aswathi Kottiyoor

വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം കേളകം വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു…..

Aswathi Kottiyoor
WordPress Image Lightbox