23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: പുതിയ പദ്ധതി തയാറാക്കി പൊലീസ്; പരിപാടികളില്‍ മാറ്റമില്ല
Uncategorized

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: പുതിയ പദ്ധതി തയാറാക്കി പൊലീസ്; പരിപാടികളില്‍ മാറ്റമില്ല


തിരുവനന്തപുരം ∙ കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ പദ്ധതി ചോര്‍ന്നതിന് പിന്നാലെ പുതിയ പദ്ധതി തയാറാക്കി പൊലീസ്. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശന പരിപാടികളിലൊന്നും മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. ആദ്യ പദ്ധതിയുടെ ഭാഗമായ ഉദ്യോഗസ്ഥരെ പൂര്‍ണമായും മാറ്റിയിട്ടില്ല. എന്നാല്‍ അവര്‍ക്ക് നല്‍കിയിരുന്ന ഉത്തരവാദിത്തങ്ങള്‍ മാറ്റിനല്‍കി.

പ്രധാനമന്ത്രിയുമായി ഏറ്റവും അടുത്ത് ഇടപെടേണ്ട ചുമതലകള്‍ എസ്പി റാങ്കിലുള്ള പുതിയ ഉദ്യോഗസ്ഥര്‍ക്ക് വിഭജിച്ച് നല്‍കുകയും ചെയ്തു. കൊച്ചി, തിരുവനന്തപുരം കമ്മിഷണര്‍മാര്‍ക്കും കൊച്ചി, തിരുവനന്തപുരം റേഞ്ച് ഡിഐജിമാര്‍ക്കുമാണ് സുരക്ഷയുടെ ചുമതല. ഡിജിപിയും ഇന്റലിജന്‍സ് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും നേരിട്ട് ഇടപെട്ടാണ് പുതിയ പദ്ധതി തയാറാക്കിയത്.

പ്രധാനമന്ത്രിയുടെ യാത്രയുടെയോ താമസത്തിന്റെയോ ക്രമീകരണങ്ങളിലൊന്നും മാറ്റം വരുത്തില്ല. റോഡ് ഷോയ്ക്കും മാറ്റമില്ല. എസ്പിജി എഡിജിപി സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച വീണ്ടും ഈ സ്ഥലങ്ങളെല്ലാം സന്ദര്‍ശിച്ച് സുരക്ഷ ഉറപ്പാക്കിയതിനാലാണിത്. ആദ്യ പദ്ധതി ചോര്‍ന്നതില്‍ സേനയ്ക്കുള്ളില്‍ രഹസ്യാന്വേഷണം തുടരുകയാണ്. തിങ്കളാഴ്ച വൈകിട്ട് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്തെ പരിപാടിയും കഴിഞ്ഞ് മറ്റന്നാള്‍ മടങ്ങിപ്പോകുന്നത് വരെയുള്ള സുരക്ഷാക്രമീകരണങ്ങളുടെ വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് ചോര്‍ന്നത്.

Related posts

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും വര്‍ധിച്ചു

Aswathi Kottiyoor

കേരളത്തിലെ സി.പി.എം പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി അക്കൗണ്ട് തുറപ്പിക്കാന്‍ – രമേശ് ചെന്നിത്തല

Aswathi Kottiyoor

കളിക്കാൻ പോയി കാണാതായി, പെൺകുട്ടിയുടെ മൃതദേഹം ഓടയിൽ; പ്രായപൂർത്തിയാവാത്ത 2 പേരുൾപ്പെടെ നാലുപേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox