• Home
  • Uncategorized
  • വന്ദേഭാരത് ടൈംടേബിളായി, ഷൊർണൂരിൽ സ്റ്റോപ്; വ്യാഴം ഒഴികെ 6 ദിവസം സർവീസ്
Uncategorized

വന്ദേഭാരത് ടൈംടേബിളായി, ഷൊർണൂരിൽ സ്റ്റോപ്; വ്യാഴം ഒഴികെ 6 ദിവസം സർവീസ്


പത്തനംതിട്ട ∙ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടൈംടേബിൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം–കാസർകോട് യാത്രാസമയം 8 മണിക്കൂർ 5 മിനിറ്റ്. ശരാശരി വേഗം 72.45 കിലോമീറ്റർ. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. തിരൂരിൽ സ്റ്റോപ്പ് ഇല്ല. അറ്റകുറ്റപ്പണി നടത്തുന്നതിനാൽ വ്യാഴാഴ്ചകളിൽ സർവീസില്ല. റഗുലർ സർവീസ് കാസർകോട്ടുനിന്ന് 26ന് ഉച്ചയ്ക്കും തിരുവനന്തപുരത്തുനിന്ന് 28നു രാവിലെയുമാകും ആരംഭിക്കുക. റിസർവേഷൻ ആരംഭിച്ചിട്ടില്ല; അപ്പോഴേ യഥാർഥ നിരക്കുകൾ അറിയാനാകൂ.

വന്ദേഭാരത് ടൈംടേബിൾ (സ്റ്റേഷൻ, എത്തുന്ന സമയം, പുറപ്പെടുന്ന സമയം എന്ന ക്രമത്തിൽ)

തിരുവനന്തപുരം– കാസർകോട് (20634)

തിരുവനന്തപുരം 5.20 AM

കൊല്ലം 6.07 / 6.09

കോട്ടയം 7.25 / 7.27

എറണാകുളം ടൗൺ 8.17 / 8.20

തൃശൂർ 9.22 / 9.24

ഷൊർണൂർ 10.02 / 10.04

കോഴിക്കോട് 11.03 / 11.05

കണ്ണൂർ 12.03/ 12.05

കാസർകോട് 1.25

കാസർകോട്– തിരുവനന്തപുരം (20633)

കാസർകോട് 2.30 PM

കണ്ണൂർ 3.28 / 3.30

കോഴിക്കോട് 4.28 / 4.30

ഷൊർണൂർ 5.28 / 5.30

തൃശൂർ 6.03 / 6..05

എറണാകുളം 7.05 / 7.08

കോട്ടയം 8.00 / 8.02

കൊല്ലം 9.18 / 9.20

തിരുവനന്തപുരം 10.35

Related posts

സൂപ്പർമാർക്കറ്റിലെ റഫ്രിജറേറ്റർ തുറക്കാൻ ശ്രമം, നാലു വയസ്സുകാരി വൈദ്യുതാഘാതമേറ്റ് മരിച്ചു

Aswathi Kottiyoor

വിലക്കയറ്റത്തിൽ നട്ടംതിരിഞ്ഞ് ജനം; പച്ചക്കറിക്കൊപ്പം ധാന്യങ്ങൾക്കും വില കുതിക്കുന്നു, തുവരപരിപ്പിന് 190 രൂപ

Aswathi Kottiyoor

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

WordPress Image Lightbox