23.4 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഡ്രൈവിങ്‌ ലൈസൻസ്‌ 200 രൂപയ്‌ക്ക്‌ പുതിയ കാർഡാക്കാം; ഏഴ്‌ സ്‌റ്റെപ്പിൽ സ്‌മാർട്ടാകാം
Kerala

ഡ്രൈവിങ്‌ ലൈസൻസ്‌ 200 രൂപയ്‌ക്ക്‌ പുതിയ കാർഡാക്കാം; ഏഴ്‌ സ്‌റ്റെപ്പിൽ സ്‌മാർട്ടാകാം

ഡ്രൈവിംഗ് ലൈസൻസ് സ്‌മാർട്ടായതിനു ശേഷം പൊതുവെ ഉയർന്നു വരുന്ന പ്രധാന സംശയമായിരുന്നു പഴയ ലാമിനേറ്റഡ് കാർഡുകൾ എങ്ങനെ പുതിയ PETG കാർഡിലേക്ക് മാറ്റാം എന്നുള്ളത്. ഇതിനുള്ള പരിഹാരവുമായി എത്തിയിരിക്കുകയാണ്‌ മോട്ടോർ വാഹന വകുപ്പ്‌. നിലവിലുള്ള കാർഡുകൾ മാറ്റുന്നതിനായി ഓൺലൈനായി തന്നെ 200 രൂപ ഫീസും, 45 രൂപ പോസ്റ്റൽ ചാർജും ഉൾപ്പെടെ 245 രൂപ അടച്ച് അപേക്ഷിച്ചാൽ PETG കാർഡ് ലൈസൻസുകൾ വീട്ടിലെത്തും.

അടുത്തു തന്നെ എന്തെങ്കിലും സർവീസുകൾ (ഉദാഹരണത്തിന് ,പുതുക്കൽ, വിലാസംമാറ്റൽ, ഫോട്ടോ സിഗ്‌നേച്ചർ തുടങ്ങിയവ മാറ്റൽ, ജനന തീയതി മാറ്റൽ, ഡൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കൽ ) ചെയ്യാനായുള്ളവർക്ക് PET G Card ലേക്ക് മാറാൻ പ്രത്യേകമായി അപേക്ഷ തിരക്കിട്ട് നൽകേണ്ടതില്ല.

കൂടാതെ പുസ്‌തക രൂപത്തിലും പേപ്പർ രൂപത്തിലും ഉള്ള ലൈസൻസുകൾ ഇനിയും അപ്ഡേറ്റ് ചെയ്യാൻ ബാക്കിയുള്ളവർ അതത് ആർ ടി ഒ / സബ് ആർ ടി ഓഫീസുകളിൽ ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്‌ത് പുതിയ കാർഡിനായി അപേക്ഷിക്കാവുന്നതാണ്. സാരഥി സോഫ്റ്റ് വെയറിൽ ഇതിനാവശ്യമായ മാറ്റങ്ങൾ വന്ന ഉടനെ ഈ സേവനം പൊതു ജനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. 31/3/2024 തീയതി വരെ മാത്രമേ ഈ കുറഞ്ഞ നിരക്കിലുള്ള ഫീസിൽ ലൈസൻസ് മാറ്റി നൽകുകയുള്ളൂ. അതിനു ശേഷം കാർഡ് രൂപത്തിലേക്ക് മാറാൻ നിലവിൽ പ്രാബല്യത്തിലുള്ള ഫീസ് (ഡൂപ്ലിക്കേറ്റ് ലൈസൻസിനുള്ള ഫീസ്) ഒടുക്കണം.

1) www.parivahan.gov.in വെബ് സൈറ്റിൽ കയറുക.
2) ഓൺലൈൻ സർവ്വീസസ്സിൽ ലൈസൻസ് റിലേറ്റഡ് സർവ്വീസ് ക്ലിക്ക് ചെയ്യുക
3) സ്റ്റേറ്റ് കേരള തെരഞ്ഞെടുത്ത് തുടരുക.
4) Replacement of DL എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക
5) RTO സെലക്ട് ചെയ്ത് അപേക്ഷ ജനറേറ്റ് ചെയ്യുക.
6) കൈയ്യിലുള്ള ഒറിജിനൽ ലൈസൻസ് രണ്ടുവശവും വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യുക.
7) നിർദ്ദിഷ്‌ട ഫീസ് അടച്ച് ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കുക
നിങ്ങളുടെ PETG സ്മാർട്ട് കാർഡ് ലൈസൻസ് ദിവസങ്ങൾക്കകം ലൈസൻസിലെ അഡ്രസ്സിൽ ലഭിക്കുന്നതാണ്.
പ്രത്യേക ശ്രദ്ധയ്ക്ക് :- നിലവിൽ കൈയ്യിലുള്ള ഒറിജിനൽ ലൈസൻസുകൾ വ്യക്തമായി സ്കാൻ ചെയ്ത് upload ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക.
NextGen mParivahan app ലും ഈ സേവനം ലഭ്യമാണ്

Related posts

അലഞ്ഞു തിരിയുന്നവരെ താമസിപ്പിക്കാൻ ജില്ലയിൽ സംവിധാനം ഒരുക്കും

Aswathi Kottiyoor

ഡൽഹിയിൽ സ്‌ത്രീകൾക്കെതിരായ അതിക്രമം 16.9 ശതമാനം കൂടി.*

Aswathi Kottiyoor

ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി ഭരണം കോൺഗ്രസിന് ;മമ്പറം പാനൽ ഒന്നടങ്കം തോറ്റു

Aswathi Kottiyoor
WordPress Image Lightbox