23.5 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • മലയാളത്തിലെ താരരാജാക്കന്മാര്‍ക്കും ട്വിറ്റര്‍ ബ്ലൂ ടിക് നഷ്ടമായി; പിണറായി വിജയന്റെ ഹാന്‍ഡിലിലും ബ്ലൂടിക്കില്ല
Uncategorized

മലയാളത്തിലെ താരരാജാക്കന്മാര്‍ക്കും ട്വിറ്റര്‍ ബ്ലൂ ടിക് നഷ്ടമായി; പിണറായി വിജയന്റെ ഹാന്‍ഡിലിലും ബ്ലൂടിക്കില്ല


പരമ്പരാഗത ബ്ലൂ ടിക്കുകള്‍ ഒഴിവാക്കി ട്വിറ്റര്‍ അവയ്ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയതോടെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ക്ക് അക്കൗണ്ട് വെരിഫിക്കേഷന്‍ നഷ്ടമായി. പണം നല്‍കാത്തവരുടേത് ഒഴിച്ച് ബാക്കിയെല്ലാ ഹാന്‍ഡിലില്‍ നിന്നും ബ്ലൂ ടിക്കുകള്‍ മാഞ്ഞതോടെ മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ട്വിറ്റര്‍ ഹാന്‍ഡില്‍ വെരിഫൈഡ് അല്ലാതെയായി. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിന് നേരെയും ട്വിറ്ററില്‍ ബ്ലൂ ടിക്കില്ല. പൃഥ്വിരാജ്, ടൊവിനോ, ആസിഫ് അലി മുതലായ താരങ്ങളുടെ എല്ലാം അക്കൗണ്ടുകളില്‍ നിന്ന് ബ്ലൂ ടിക് നീങ്ങി. സിഎംഒ കേരള പേജിന് ബ്ലൂ ടിക്കില്ലെങ്കിലും അംഗീകൃത സര്‍ക്കാര്‍ അക്കൗണ്ട് എന്ന് സൂചിപ്പിക്കുന്ന ചാരനിറത്തിലുള്ള അടയാളം നല്‍കിയിട്ടുണ്ട്.

പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യാത്തവരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇന്നലെയോടെ ബ്ലൂ ടിക്കുകള്‍ മാഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി, വിരാട് കോലി, ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും വെരിഫൈഡ് അല്ലാതെയായി.

ലെഗസി ബ്ലൂ ടിക്ക് മാഞ്ഞതോടെ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തുടങ്ങിയവരുടെ അക്കൗണ്ടുകളുടെ വെരിഫിക്കേഷനും നീങ്ങി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അക്കൗണ്ട് വെരിഫൈഡാണ്. ബ്ലൂ ടിക്കിന് പകരം വെരിഫൈഡ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നതിനായി ചാരനിറത്തിലുള്ള അടയാളമാണ് നല്‍കിയിരിക്കുന്നത്.

ബ്ലൂ ടിക്ക് നേടുന്നതിനായി ഓരോ പ്രദേശത്തുള്ളവരും മുടക്കേണ്ടി വരുന്ന തുകയില്‍ വ്യത്യാസമുണ്ടാകും. അമേരിക്കയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ മാസം 11 ഡോളര്‍ അഥവാ 900 ഇന്ത്യന്‍ രൂപയാണ് ബ്ലൂ ടിക്കിനായി മുടക്കേണ്ടി വരിക. ട്വിറ്റര്‍ ബ്ലൂ സ്വന്തമാക്കിയാല്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനും ഒപ്പം 1080 പിക്‌സല്‍ വിഡിയോകള്‍ അപ്ലോഡ് ചെയ്യാനും കഴിയും. നീല ടിക്ക് മാര്‍ക്ക് പ്രൊഫൈല്‍ പേരിനൊപ്പം ഉണ്ടാവും

Related posts

ഗോവയിൽ നടന്നത് കൊടുംക്രൂരത; 5 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ 2 പ്രതികൾ പിടിയിൽ

Aswathi Kottiyoor

മലയാളം സർവകലാശാല യൂണിയൻ ആൻഡ് സെനറ്റ് തെരഞ്ഞെടുപ്പ്; എസ്എഫ്ഐയുടെ ജയം ഹൈക്കോടതി റദ്ദാക്കി

Aswathi Kottiyoor

കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

Aswathi Kottiyoor
WordPress Image Lightbox