22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • ‘നിങ്ങളെത്തിയ ഉയരങ്ങൾ കാണാൻ ഉമ്മയ്ക്കായി, മമ്മൂക്കയുടെ വേദനയിൽ പങ്കുചേരുന്നു’; കമല്‍ഹാസന്‍
Uncategorized

‘നിങ്ങളെത്തിയ ഉയരങ്ങൾ കാണാൻ ഉമ്മയ്ക്കായി, മമ്മൂക്കയുടെ വേദനയിൽ പങ്കുചേരുന്നു’; കമല്‍ഹാസന്‍


കഴിഞ്ഞ ദിവസം ആയിരുന്നു നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉള്ള നിരവധി പേരാണ് അനുശോചന അറിയിച്ചു കൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോഴിതാ ഉമ്മയുടെ വേർപാടിൽ അനുശോചനം അറിയിച്ചിരിക്കുകയാണ് കമൽഹാസൻ. ജീവിച്ചിരുന്ന കാലത്ത് മകൻ എത്തിയ ഉയരങ്ങൾ കണ്ട സംതൃപ്തിയോടെ ആണ് ഉമ്മ യാത്രയായതെന്ന് കമൽഹാസൻ ട്വീറ്റ് ചെയ്യുന്നു.

‘പ്രിയപ്പെട്ട മമ്മൂക്ക, താങ്ങളുടെ മാതാവിന്റെ വിയോഗത്തെ കുറിച്ച് അറിഞ്ഞു. നിങ്ങൾ ഭാഗ്യവാനാണ്. ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരങ്ങൾ കാണാൻ ഉമ്മയ്ക്ക് കഴിഞ്ഞു. വലിയ സംതൃപ്തിയോടെയാകും അവർ ലോകത്തോട് വിടവാങ്ങിയത്. നിങ്ങളുടെ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ. ആ വേദനയിൽ ഞാനും പങ്കുചേരുന്നു’, എന്നാണ് കമൽഹാസൻ കുറിച്ചത്.

Related posts

ഹരിത പ്രഖ്യാപനം ക്യാമ്പയിൻ; സമ്പൂർണ്ണ “ഹരിതകലാലയം” പ്രഖ്യാപിച്ച് പേരാവൂർ ബ്ലോക്ക്

Aswathi Kottiyoor

മലപ്പുറത്ത് യുവാവ് കുത്തേറ്റുമരിച്ചു

Aswathi Kottiyoor

കൂട്ടുകാരോടൊപ്പം കുളത്തില്‍ ചാടുന്നതിനിടെ തലക്ക് പരിക്ക്, 14കാരൻ മുങ്ങി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox