22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മാനവീയം വീഥിയിൽ പി ഭാസ്കരൻ നൂറാം ജന്മദിനാഘോഷ പരിപാടികൾ : ‘ഓർക്കുക വല്ലപ്പോഴും’ സ്മൃതി സായാഹ്നം.
Kerala

മാനവീയം വീഥിയിൽ പി ഭാസ്കരൻ നൂറാം ജന്മദിനാഘോഷ പരിപാടികൾ : ‘ഓർക്കുക വല്ലപ്പോഴും’ സ്മൃതി സായാഹ്നം.


————————-

പി ഭാസ്കരൻ മാസ്റ്ററുടെ നൂറാം ജന്മദിനാഘോഷ പരിപാടികൾ മാനവീയം വീഥിയിൽ നടന്നു. മാനവീയം തെരുവിടം കൾച്ചർ കളക്റ്റീവ് മാനവീയം സ്ട്രീറ്റ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്മൃതി മണ്ഡപത്തിൽ നടന്ന ‘ ഓർക്കുക വല്ലപ്പോഴും’ സ്മൃതി സായാഹ്നം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. മാനവീയം തെരുവിടം പ്രസിഡന്റ് വിനോദ് വൈശാഖി അധ്യക്ഷനായി. മുൻ മേയർ സി ജയൻബാബു, പുകസ സംസ്ഥാന കമ്മിറ്റി അംഗം ഡോ എസ് രാജശേഖരൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തി. ഉഷ നന്ദിനി, സോബിൻ മഴവീട്, സി എൻ സ്നേഹലത, അലീന അഗസ്റ്റിൻ എന്നിവർ പി ഭാസ്കരൻ കവിതകളും ഗാനങ്ങളും ആലപിച്ചു. മാനവീയത്തിന്റെ ഉപഹാരങ്ങൾ സി ജയൻ ബാബു കൈമാറി.അഡ്വ കെ പി രണദിവെ, അഡ്വ പദ്മിനി റോസ്, അഡ്വ ശോഭന വി പി ജോർജ്ജ്, പൊയ്കയിൽ ജോസഫ്, സുനിൽ പട്ടിമറ്റം, ആനന്ദ് ദാമോദരൻ, ജയചന്ദ്രൻ മുണ്ടേല എന്നിവർ സംസാരിച്ചു.കെ ജി സൂരജ് സ്വാഗതവും കാലു പ്രശാന്ത് നന്ദിയും പറഞ്ഞു. നൂറാം ജന്മദിന വാർഷികാചരണത്തിന്റെ ഭാഗമായി ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ മാനവീയം വീഥിയിൽ നടക്കും.

Related posts

പൊതുമേഖ ബാങ്ക് സൂചിക നേട്ടത്തിൽ: ഓഹരി വിപണിയിൽ ചാഞ്ചാട്ടത്തോടെ തുടക്കം……….

Aswathi Kottiyoor

കോ​ട​തി വി​ധി അ​നു​സ​രി​ക്കും; റാ​ങ്ക് ലി​സ്റ്റ് പു​ന:​ക്ര​മീ​ക​രി​ക്കും; വി​ശ​ദ്ദീ​ക​ര​ണ​വു​മാ​യി ക​ണ്ണൂ​ര്‍ വി​സി

Aswathi Kottiyoor

താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്ന് നിർദേശം

Aswathi Kottiyoor
WordPress Image Lightbox