22.6 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ജല മെട്രോ: കുറഞ്ഞ നിരക്ക്‌ 20 രൂപ ; വൈറ്റില–കാക്കനാട്‌ സർവീസ്‌ ഉടൻ ആരംഭിക്കും
Kerala

ജല മെട്രോ: കുറഞ്ഞ നിരക്ക്‌ 20 രൂപ ; വൈറ്റില–കാക്കനാട്‌ സർവീസ്‌ ഉടൻ ആരംഭിക്കും

കൊച്ചി ജല മെട്രോയുടെ കുറഞ്ഞ നിരക്ക്‌ 20 രൂപ. ആദ്യം സർവീസ്‌ ആരംഭിക്കുന്ന ഹൈക്കോടതി–-ബോൾഗാട്ടി–-വൈപ്പിൻ റൂട്ടിൽ ഈ നിരക്കിൽ യാത്ര ചെയ്യാം. ജല മെട്രോ ബോട്ടിൽ 14 മിനിറ്റുകൊണ്ട്‌ വൈപ്പിനിൽ എത്താം. ജല മെട്രോയുടെ ഉദ്‌ഘാടനം ഇരുപത്തഞ്ചിനാണ്‌. സർവീസ്‌ ആരംഭിക്കുന്നതിന്‌ ക്രമീകരണങ്ങൾ പൂർത്തിയായി. വൈറ്റില–-കാക്കനാട്‌ റൂട്ടിലെ സർവീസും ഉടൻ ആരംഭിക്കും. 30 രൂപയായിരിക്കും ഇവിടത്തെ നിരക്ക്‌.

ഇലക്‌ട്രിക്‌–-ഹൈബ്രിഡ്‌ ബോട്ടുകളാണ്‌ ജല മെട്രോ സർവീസിന്‌ ഉപയോഗിക്കുക. വൈദ്യുതിയും അടിയന്തരഘട്ടങ്ങളിൽ ഡീസൽ ജനറേറ്ററും ഉപയോഗിച്ച്‌ ഇവ പ്രവർത്തിപ്പിക്കാൻ കഴിയും. 100 പേർക്കും 50 പേർക്കും യാത്ര ചെയ്യാവുന്ന ബോട്ടുകളുണ്ടാകും. തുടക്കത്തിൽ 100 പേർക്ക്‌ യാത്ര ചെയ്യാവുന്ന ബോട്ടുകളാകും സർവീസ്‌ നടത്തുക.

Related posts

കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

Aswathi Kottiyoor

ലക്ഷദ്വീപ്‌ സ്‌കൂളുകളിലെ ഹിജാബ്‌ വിലക്ക്‌ ; യൂണിഫോം ധരിക്കാത്തവരുടെ എണ്ണം ശേഖരിക്കാൻ ഉത്തരവ്‌

Aswathi Kottiyoor

റേഷൻ ആട്ടക്ക് വില വർധിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox