26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • എസ്എൻ‌സി ലാവ്‌ലിന്‍ കേസ് വീണ്ടും പരിഗണിക്കുന്നു; തിങ്കളാഴ്ച സുപ്രീംകോടതിയില്‍
Kerala

എസ്എൻ‌സി ലാവ്‌ലിന്‍ കേസ് വീണ്ടും പരിഗണിക്കുന്നു; തിങ്കളാഴ്ച സുപ്രീംകോടതിയില്‍

എസ് എൻ സി ലാവ്ലിൻ കേസ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും. ജസ്റ്റിസ് എം ആർ ഷാ ,സി ടി രവികുമാർ തുടങ്ങിയവരടങ്ങിയ ബെഞ്ച് ഹർജി പരിഗണിക്കും. കഴിഞ്ഞ നവംബറിലാണ് കേസ് കോടതി അവസാനമായി ലിസ്റ്റ് ചെയ്തത്. എന്നാൽ അന്ന് സുപ്രീം കോടതി കേസ് പരിഗണിച്ചിരുന്നില്ല. തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ 21 -മത്തെ കേസായിട്ടാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്.അവസാനമായി മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. ഒക്ടോബർ 20 ന് കേസ് ലളിതിന് മുന്നിൽ എത്തിയിരുന്നെങ്കിലും മാറ്റി. പിണറായി വിജയൻ അടക്കമുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.

കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. തുടർന്ന് അഞ്ച് വർഷത്തിനിടെ 33 തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹര്‍ജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിന്റെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിര്‍ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്

Related posts

പേവിഷബാധ പ്രതിരോധം: പ്രഥമ ശുശ്രുഷയ്ക്കും വാക്സിനേഷനും അതീവ പ്രധാന്യം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

Aswathi Kottiyoor

ഭരണഘടനയുടെ അടിസ്ഥാനശിലകൾ സംരക്ഷിക്കാൻ ഓരോ പൗരനും നിലകൊള്ളണം: മന്ത്രി പി രാജീവ്

Aswathi Kottiyoor
WordPress Image Lightbox